ഭൗമശാസ്ത്ര മന്ത്രാലയം

ഫോനി ചുഴലിക്കാറ്റ്അതിതീവ്രതയാര്‍ജ്ജിച്ച്ഒഡീഷതീരത്തേക്ക് നീങ്ങുന്നു

പോസ്റ്റഡ് ഓണ്‍: 30 APR 2019 11:25AM by PIB Thiruvananthpuram

ഫോനി ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായിമാറി. ചെന്നൈയ്ക്ക് 690 കിലോമീറ്റര്‍കിഴക്ക് - തെക്ക്കിഴക്കായി  ആന്ധ്രാപ്രദേശിലെമച്ചിലി പട്ടണത്തിന് 760 കിലോമീറ്റര്‍തെക്കുകിഴക്കായുമാണ്ഇപ്പോള്‍നിലകൊളളുന്നത്. അടുത്ത 36 മണിക്കൂറിനുള്ളില്‍ഇത്അതിതീവ്ര ചുഴലിക്കാറ്റായിമാറിഒഡീഷാതീരത്തേക്ക് നീങ്ങും. മണിക്കൂറില്‍ 165 മുതല്‍ 190 വരെകിലോമീറ്റര്‍വേഗംകൈവരിക്കാനിടയുണ്ട്.വ്യാഴാഴ്ചയായിരിക്കുംചുഴലിക്കാറ്റ്ഏറ്റവും തീവ്രമാകുന്നത്.
കാറ്റ്അകന്നുപോകുന്നതിനാല്‍കേരളത്തില്‍ഇതിന്റെ പ്രഭാവംകുറയുമെന്നാണ്‌വിലയിരുത്തല്‍. എന്നാല്‍അടുത്ത 24 മണിക്കൂറിനുള്ളില്‍സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലുംമിതമായതോതിലുംഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത തോതിലുംമഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍വരെവേഗതയില്‍കാറ്റ്‌വീശിയേക്കും.
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ചൊവ്വാഴ്ചയുംകേരള - കന്യാകുമാരിതീരത്തുംമാന്നാര്‍കടലിടുക്കിലുംമത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. തുടര്‍ന്നുള്ളദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം ബാധകമായ കടല്‍ ഭാഗങ്ങളിലുംവിലക്കുണ്ട്. ചൊവ്വാഴ്ച രാത്രി 11.30 വരെതിരമാലകള്‍ 1.5 മുതല്‍ 2.2 മീറ്റര്‍വരെഉയര്‍ന്നേക്കാമെന്ന് ഇന്‍കോയിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ND MRD- 256
***


( റിലീസ് ഐ.ഡി: 1571328) സന്ദര്‍ശക കൗണ്ടര്‍ : 135
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Tamil