രാജ്യരക്ഷാ മന്ത്രാലയം
ഐ.എന്‍.എസ്. വിക്രമാദിത്യയില്‍തീപ്പിടിത്തം നാവികസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
प्रविष्टि तिथि:
26 APR 2019 3:21PM by PIB Thiruvananthpuram
ഇന്ത്യന്‍ നാവികസേനയുടെവിമാനവാഹിനി കപ്പലായ ഐ.എന്‍.എസ്. വിക്രമാദിത്യയിലുണ്ടായതീപ്പിടിത്തത്തില്‍ഒരു നാവികസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ലഫ്റ്റ്‌നന്റ് കമാന്‍ഡര്‍ ഡി.എസ്. ചൗഹാനാണ്‌കൊല്ലപ്പെട്ടത്. കര്‍ണ്ണാടകത്തിലെകാര്‍വാറിലുള്ളതുറമുഖത്തേയ്ക്ക് കപ്പല്‍ പ്രവേശിക്കാന്‍ തുടങ്ങുന്നതിനിടയില്‍ഇന്ന്‌രാവിലെയായിരുന്നു അപകടം.
തീപ്പിടിത്തം ഉടന്‍ തന്നെ നിയന്ത്രണ വിധേയമായെങ്കിലും പുകശ്വസിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ്‌വീഴുകയായിരുന്നു. അദ്ദേഹത്തെ കാര്‍വാറിലെ നാവികആശുപത്രിയായ ഐ.എന്‍.എച്ച്. പതഞ്ജലിയില്‍അപ്പോള്‍തന്നെ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കപ്പലിന് കാര്യമായകേട്പാടുകള്‍കൂടാതെതന്നെ തീ അണയ്ക്കാനായി. തീപ്പിടിത്തം ഉണ്ടാകാന്‍ ഇടയായസാഹചര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ നായികസേന ഉത്തരവിട്ടിട്ടുണ്ട്. റഷ്യന്‍ നിര്‍മ്മിത വിമാനവാഹിനി കപ്പലായവിക്രമാദിത്യന്‍ 2013 ലാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. 20 നില കെട്ടിടത്തിന്റെഉയരമുള്ളകപ്പലിന് 284 മീറ്ററാണ് നീളവും 40,000 ടണ്‍ ഭാരവുമുണ്ട്.
ND/MRD
(रिलीज़ आईडी: 1571271)
आगंतुक पटल : 56