മന്ത്രിസഭ
രാജ്യത്താകമാനം വെള്ളപ്പൊക്ക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും നദീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും അതിര്‍ത്തി പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും 2017-18 മുതല്‍ 2019-20 വരെയുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
Posted On:
07 MAR 2019 2:34PM by PIB Thiruvananthpuram
രാജ്യത്താകമാനം വെള്ളപ്പൊക്ക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും, നദീ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും, അതിര്‍ത്തി പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും 2017-18 മുതല്‍ 2019-20 വരെ മൊത്തം 3342.00 കോടി വിഹിതമുള്ള ''ഫ്‌ളഡ് മാനേജ്‌മെന്റ് ആന്റ് ബോര്‍ഡര്‍ ഏരീയ പ്രോഗ്രാമിന് (എഫ്.എം.ബി.എ.പി)'' പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഗുണഫലങ്ങള്‍:
കാര്യക്ഷമമായ വെള്ളപ്പൊക്ക നിയന്ത്രണം, മണ്ണൊലിപ്പ് തടയല്‍, കടലാക്രമണ നിയന്ത്രണം എന്നിവയ്ക്കായി രാജ്യത്താകമാനം എഫ്.എം.ബി.എ.പി പദ്ധതി നടപ്പാക്കും. രാജ്യത്തെ നഗരങ്ങള്‍, ഗ്രാമങ്ങള്‍, വ്യവസായ സംരംഭങ്ങള്‍, വാര്‍ത്താവിനിമയ ബന്ധങ്ങള്‍, കൃഷി നിലങ്ങള്‍, അടിസ്ഥാനസൗകര്യം തുടങ്ങിയവയ്ക്ക് വെള്ളപ്പൊക്കത്തില്‍ നിന്നും മണ്ണൊലിപ്പില്‍ നിന്നും രക്ഷ നല്‍കുന്നതാണ് ഈ നിര്‍ദ്ദേശംം. വൃഷ്ടിപ്രദേശ പരിപാലന പ്രവര്‍ത്തനങ്ങള്‍ നദികളിലേക്ക് എക്കല്‍ വന്‍തോതില്‍ വന്നടിയുന്നത് കുറയ്ക്കുന്നതിന് സഹായിക്കും.
സാമ്പത്തിക ക്രമം:
വെളളപ്പൊക്ക നിയന്ത്രണ ഘടകങ്ങളിലെ പ്രവൃത്തികള്‍ക്ക് പൊതുവിഭാഗത്തിലുള്ള സംസ്ഥാനങ്ങള്‍ക്കുള്ള ധനവിനിയോഗ മാതൃക തുടര്‍ന്നും കേന്ദ്രം (50%), സംസ്ഥാനങ്ങള്‍ (50%) എന്ന നിലയിലായിരിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, സിക്കിം, ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഫണ്ടിംഗ് ക്രമം തുടര്‍ന്നും കേന്ദ്രം (70%) സംസ്ഥാനം 30% എന്ന നിലയിലായിരിക്കും. നദീജല പരിപാലന ഘടകം അതിര്‍ത്തി രാജ്യങ്ങളോടൊപ്പം അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ പ്രവൃത്തികള്‍ക്ക് വേണ്ടി പ്രത്യേകമുള്ളതായിരിക്കും. ഉഭയകക്ഷി സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍/പ്രവൃത്തികള്‍ എന്നിവയ്ക്ക് തുടര്‍ന്നും 100% ഫണ്ടും ഗ്രാന്റ് ഇന്‍ എയിഡ്/കേന്ദ്ര സഹായം എന്ന നിലയില്‍ തന്നെ നല്‍കും.
പ്രധാന സവിശേഷതകള്‍:
പന്ത്രണ്ടാം പദ്ധതിയുടെ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന '' വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയുടെ (എഫ്.എം.പി)'' '' നദി പരിപാലന പ്രവര്‍ത്തനങ്ങളും അതിര്‍ത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും (ആര്‍.എം.ബി.എ)'' എന്നീ ഘടകങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടാണ് എഫ്.എം.ബി.എ.പിക്ക് രൂപം നല്‍കിയത്. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിര്‍ണ്ണായക മേഖലകളിലെ വെള്ളപ്പൊക്കത്തിന് ഘടനാപരമായതും ഘടനാപരമല്ലാത്തതുമായ സയോജിതമായ നടപടികള്‍ സ്വീകരിച്ചുകൊണ്ട് വെള്ളപ്പൊക്കത്തില്‍ നിന്നുള്ള സംരക്ഷണത്തിന് സഹായം നല്‍കുകയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട മേഖലകളില്‍ കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഈ പദ്ധതിക്ക് കീഴിലുള്ള പ്രവൃത്തികള്‍ വളരെ മൂല്യവത്തായ പ്രദേശങ്ങളെ മണ്ണൊലിപ്പില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് സഹായിക്കുകയും അതിര്‍ത്തിയിലുടനീളം സമാധാനം നിലനിര്‍ത്തുകയും ചെയ്യും. എഫ്.എം.പിയുടെ കീഴില്‍ നേരത്തെ അനുവദിച്ചിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ പൂര്‍ത്തീകരണമാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്. അയല്‍രാജ്യങ്ങളുമായുള്ള പൊതു നദികളിലെ ജല-കാലാവസ്ഥ സംബന്ധമായ (ഹൈഡ്രോ-മെട്രോളജിക്കല്‍) നിരീക്ഷണവും വെള്ളപ്പൊക്ക പ്രവചനവും ഈ പദ്ധതി ലഭ്യമാക്കും. ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന തരത്തില്‍ നേപ്പാളിലെ സപ്തകോസി-സണ്‍കോസി പദ്ധതി, പാഞ്ചേശ്വര്‍ വിവിധോദ്ദേശ പദ്ധതി എന്നിവപോലെ അയല്‍ രാജ്യങ്ങളുമായി പൊതുവായുള്ള നദികളിലെ ജലവിഭവ പദ്ധതികള്‍, പര്യവേഷണം, വിശദമായ പദ്ധതിരേഖ തയ്യാറാക്കല്‍ എന്നിവയും പരിപാടിയില്‍ ഉള്‍പ്പെടുന്നു.
ND MRD- 191
***
(Release ID: 1568161)
Visitor Counter : 164