രാസവസ്തു, രാസവളം മന്ത്രാലയം

മാര്‍ച്ച് ഏഴ് ജന്‍ഔഷധി ദിവസ് ആയി ആചരിക്കും

Posted On: 06 MAR 2019 1:21PM by PIB Thiruvananthpuram

    ജനറിക് മരുന്നുകളുടെ ഉപയോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് 2019 മാര്‍ച്ച് ഏഴ് ജന്‍-ഔഷധി ദിവസ് ആയി ഇന്ത്യയിലെമ്പാടും ആചരിക്കുമെന്ന് കേന്ദ്ര കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് സഹമന്ത്രി ശ്രീ മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് 1 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യമെമ്പാടുമുള്ള  ജന്‍ഔഷധി കേന്ദ്രം ഉടമകളുമായും ഗുണഭോക്താക്കളുമായും വീഡിയോ കോണ്‍ഫറന്‍സിങ്ങ് നടത്തുമെന്നും മന്ത്രി അറിയിച്ചു. 2020 ഓടെ രാജ്യത്തെ എല്ലാ ബ്ലോക്കുകളിലും ഒരു പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന കേന്ദ്രങ്ങളെങ്കിലും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ 652 ജില്ലകളിലായി 5050 ജന്‍ഔഷധി കേന്ദ്രങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
 AB/BSN (06.03.2019)

 

 


(Release ID: 1567783) Visitor Counter : 75