വാണിജ്യ വ്യവസായ മന്ത്രാലയം

ആശുപത്രികള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന്‍ സംവിധാനമായ  'നഭ്' പുനരുജ്ജീവിപ്പിച്ചു

Posted On: 21 FEB 2019 11:34AM by PIB Thiruvananthpuram

 

    നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ ഓര്‍ഗനൈസേഷന്‍സ് (നഭ്), എന്‍ട്രി-ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ ഡിജിറ്റലായി ലളിതമായും വേഗത്തിലും പൂര്‍ത്തീകരിക്കാവുന്ന വിധത്തില്‍ പുനരുജ്ജീവിപ്പിച്ചു. ഹോപ്- ഹെല്‍ത്ത്‌കെയര്‍ ഓര്‍ഗനൈസേഷന്‍സ് പ്ലാറ്റ്ഫാം ഫോര്‍ എന്‍ട്രി-ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ പോര്‍ട്ടലിലൂടെയാണ് സര്‍ട്ടിഫിക്കേഷനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ ആശുപത്രിപളെ ഹെല്‍ത്ത്‌കെയര്‍ ഓര്‍ഗനൈസേഷന്‍ (എച്ച്‌സിഒ), സ്മാള്‍ ഹെല്‍ത്ത്‌കെയര്‍ ഓര്‍ഗനൈസേഷന്‍ (എസ്എച്ച്‌സിഒ) എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്നതാണ് സര്‍ട്ടിഫിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്. ഐഐര്‍ഡിഎഐ, ആയുഷ്മാന്‍ ഭാരത് എന്നിവയിലൂടെയുള്ള ആനുകൂല്യങ്ങള്‍ നഭ് സര്‍ട്ടിഫിക്കേഷനിലൂടെ ലഭ്യമാക്കി അതിലൂടെ രാജ്യത്ത് ഗുണനിലവാരമുള്ള ആരോഗ്യ സംവിധാനം രൂപപ്പെടുത്തുന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. വിവരങ്ങള്‍ക്കായി ആശുപത്രികള്‍ക്ക്  1800-102-3814 എന്ന നമ്പരിലോ hope@qcin.org എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ.് www.hope.qcin.org എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.
AB/BSN



(Release ID: 1565922) Visitor Counter : 89


Read this release in: English , Urdu , Hindi , Marathi