ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം

കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി വടക്കു കിഴക്കന്‍ മേഖലയിലെ നാലു പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു


കണ്ണൂരിലെ നെയ്ത്ത്  സേവന കേന്ദ്രത്തിന്റെ പുതിയ കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 19 FEB 2019 1:50PM by PIB Thiruvananthpuram
കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി ശ്രീമതി സ്മൃതി സുബിന്‍ ഇറാനി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പട്ട് മേഖലയുടെ വികസനത്തിനായുള്ള നാലു പദ്ധതികള്‍ ന്യൂഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു. മേഘാലയയിലെ തുറയിലുള്ള മുഗ സില്‍ക്ക് സീഡ് പ്രൊഡക്ഷന്‍ സെന്റര്‍, ത്രിപുരയിലെ അഗര്‍ത്തലയിലുള്ള സില്‍ക്ക് പ്രിന്റിങ്ങ് ആന്‍ഡ് പ്രോസസിങ്ങ് യൂണിറ്റ്, ഇംഫാലിലെ സംഗായ്പത്തിലുള്ള എറി സ്പണ്‍ സില്‍ക്ക് മില്‍, മിസോറാമിലെ മാമിട്ടിലുള്ള സെറിക്കള്‍ച്ചര്‍ ഡവലപ്‌മെന്റ് പ്രോജക്ട് എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 
 
മുദ്ര യോജനയ്ക്ക് കീഴില്‍ ലഭ്യമായ വായ്പകള്‍, കര്‍ഷകര്‍ക്കുള്ള വരുമാന പദ്ധതിയായ പിഎം കിസാന്‍, അംസഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി ശ്രം യോഗി മന്ധന്‍ യോജന തുടങ്ങിയവയെ കുറിച്ച് കര്‍ഷകര്‍ക്കും നെയ്ത്തുകാര്‍ക്കും ഇടയില്‍ ബോധവത്ക്കരണം നടത്തണമെന്ന് ശ്രീമതി സ്മൃതി ഇറാനി പറഞ്ഞു. 
 
കേരളത്തിലെ കണ്ണൂരിലും മധ്യപ്രദേശിലെ ഇന്‍ഡോറിലുമുള്ള നെയ്ത്ത് സേവന കേന്ദ്രങ്ങളുടെ പുതിയ ഓഫീസ് കെട്ടിടങ്ങളും കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു. 1972 ല്‍ സ്ഥാപിതമായ കണ്ണൂരിലെ നെയ്ത്ത് സേവന കേന്ദ്രം വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 228.53 ലക്ഷം രൂപ ചെലവില്‍ 2016 ഒക്‌ടോബറിലാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.  
 
IE/BSN


(Release ID: 1565221) Visitor Counter : 153


Read this release in: Urdu , English , Hindi