മന്ത്രിസഭ

തമിഴ്നാട്ടിലെ കൂനൂരില്‍ വൈറല്‍ പ്രതിരോധ മരുന്നുല്‍പാദന കേന്ദ്രം സ്ഥാപിക്കുന്നതിന് പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് 30 ഏക്കര്‍ സ്ഥലം അനുവദിക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം

Posted On: 13 FEB 2019 9:20PM by PIB Thiruvananthpuram

തമിഴ്നാട്ടിലെ കൂനൂരില്‍ വൈറല്‍ പ്രതിരോധ കുത്തിവെപ്പ് മരുന്നുല്‍പാദന കേന്ദ്രം സ്ഥാപിക്കുന്നതിനു പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് 30 ഏക്കര്‍ സ്ഥലം അനുവദിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ടി.സി.എ. ആന്റി-മീസിള്‍സ് പ്രതിരോധ കുത്തിവെപ്പ്, ജെ.ഇ.പ്രതിരോധ കുത്തിവെപ്പ് മുതലായ വൈറല്‍ പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്നുകളും പാമ്പുവിഷത്തിനും പേവിഷത്തിനും എതിരെയുള്ളവ ഉള്‍പ്പെടെയുള്ള ആന്റി സെറ മരുന്നുകളും ഉല്‍പാദിപ്പിക്കുന്നതിനുള്ളതാണ് പി.ഐ.ഐ. കൂനൂരിലെ പദ്ധതി. സ്ഥലം സൗജന്യമായാണു നല്‍കുക.
വ്യാവസായിക ആവശ്യത്തിനുള്ള ഭൂമി എന്നുള്ളതില്‍നിന്ന് വിദഗ്ധ കേന്ദ്രം തുടങ്ങുന്നതിനുള്ള ഭൂമി എന്നതിലേക്കു ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഈ സ്ഥലത്തെ മാറ്റും.
നേട്ടങ്ങള്‍:
സ്ഥലം അനുവദിക്കുന്നതു കുട്ടികളുടെ ജീവന്‍ രക്ഷയ്ക്ക് ആവശ്യമായ പ്രതിരോധ മരുന്നുകള്‍ ഉല്‍പാദിപ്പിക്കാനും അതുവഴി രാജ്യത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായകമാകും. ഇത്തരം മരുന്നുകളുടെ ഇറക്കുമതി കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നതിലൂടെ ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നതിനും സഹായകമാകും.
***



(Release ID: 1564718) Visitor Counter : 62