മന്ത്രിസഭ

പാട്നയില്‍ പൊതുഗതാഗതത്തിനും കണക്ടിവിറ്റിക്കും വര്‍ധന

Posted On: 13 FEB 2019 9:18PM by PIB Thiruvananthpuram

1) ധനാപൂര്‍ മുതല്‍ മിഥിനാപൂര്‍ വരെയും 2) ധനാപൂര്‍ മുതല്‍
മിഥാപൂര്‍ വരെ വരുന്ന പട്നാ റെയില്‍വേ സ്റ്റേഷന്റെ പുതിയ ഐ.എസ്.ബി.ടിയുടെ 26.94 കിലോമീറ്റര്‍ നീളം, പട്നാ ജംഗ്ഷന്‍ മുതല്‍ പുതിയ ഐ.എസ്.ബി.ടി. വരെയുള്ള 14.45 കിലോമീറ്റര്‍ നീളമുള്ള രണ്ടു ഇടനാഴികള്‍ അടങ്ങുന്ന 13,365.77 കോടി രൂപയുടെ പാട്നാ മെട്രോ റെയില്‍ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. മെട്രോ റെയില്‍ പദ്ധതി അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും
ഏകദേശം 13,365.77 കോടി രൂപയുടെ ചെലവ് കണക്കാക്കുന്ന 1) ധനാപൂര്‍ മുതല്‍ മിഥാപൂര്‍ വരെയും 2) പട്നാ റെയില്‍വേ സ്റ്റേഷന്റെ പുതിയ ഐ.എസ്.ബി.ടി വരെ രണ്ടു മെട്രോറെയില്‍ ഇടനാഴികളുള്ള പട്നാ മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
പദ്ധതി വിശദാംശങ്ങള്‍:
-പദ്ധതി അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും
-ധാനാപൂര്‍ കാന്റ് മുതല്‍ മിഥാപൂര്‍ വരെയുള്ള ഇടനാഴി നഗരഹൃദയത്തിലൂടെയും അതീവ ജനസാന്ദ്രതയുള്ള റാസാ ബസാര്‍, സെക്രട്ടേറിയറ്റ്, ഹൈക്കോടതി, നിയമസര്‍വകലാശാല, റെയില്‍വേസ്റ്റേഷന്‍ എന്നിവ വഴി കടന്നുപോകും.
-പട്നാ ജംഗ്ഷന്‍ മുതല്‍ ഐ.എസ്.ബി.ടി. ഇടനാഴി വരെയുള്ളത് ഗാന്ധി മൈതാനം, പി.എം.സി.എച്ച്, പട്നാ സര്‍വകലാശാല, രാജേന്ദ്രനഗര്‍, മഹാത്മാഗാന്ധി സേതു, ട്രാന്‍സ്പോര്‍ട്ട് നഗര്‍, ഐ.എസ്.ബി.ടി എന്നിവയെ ബന്ധിപ്പിക്കുകയും ചെയ്യും.
-താമസക്കാര്‍, പൊതുഗതാഗ സവാരിക്കാര്‍, വ്യവസായ തൊഴിലാളികള്‍, സന്ദര്‍ശകര്‍, മറ്റ് യാത്രികര്‍ എന്നിവര്‍ക്ക്  മെട്രോ പരിസ്ഥിതിസൗഹൃദവും സുസ്ഥിരവുമായ പൊതു ഗതാഗത സംവിധാനം ലഭ്യമാക്കും
പട്നാ മെട്രോ പദ്ധതിയിലെ പ്രധാനപ്പെട്ടവ:
-ധാനാപൂര്‍ മിഥാപൂര്‍ ഇടനാഴിയുടെ നീളം 16.94 കിലോമീറ്റര്‍ ആയിരിക്കും, ഇതു മിക്കവാറും ഭൂഗര്‍ഭ(11.20 കിലോമീറ്റര്‍)വും ഭാഗികമായി ഉയര്‍ന്നതും( എലവേറ്റഡ്-5.48 കിലോമീറ്റര്‍) 11 സ്റ്റേഷനുകള്‍ അടങ്ങിയതും (3 ഉയര്‍ുനില്‍ക്കുതും 8 എണ്ണം ഭൂഗര്‍ഭവും).
2) പട്നാ സ്റ്റേഷന്‍ മുതല്‍ പുതിയ ഐ.എസ്.ബി.ടി. ഇടനാഴി വരെയുള്ള നീളം 14.45 കിലോമീറ്ററാണ്. അത് ഭൂരിഭാഗവും ഉയര്‍ന്ന നിരപ്പിലും(9.9കി.മി-) (എലവേറ്റഡ്)ഭാഗീകമായി ഭൂഗര്‍ഭവു(4.55 കി.മി)മായിരിക്കം ഇവിടെ 12 സ്റ്റേഷനുകളുണ്ട് (9എലവേറ്റഡ്, 3 എണ്ണം ഭൂഗര്‍ഭത്തിലും)
പട്നാ സമാഹൃതമേഖലയിലെ നിലവിുള്ള 26.23 ലക്ഷം ജനസംഖ്യയ്ക്കും പട്നാ മെട്രോ റെയില്‍ പദ്ധതി പ്രത്യക്ഷമായോ പരോക്ഷമായോ ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
അംഗീകരിച്ച ഇടനാഴികള്‍ക്ക് റെയില്‍വേ സ്റ്റേഷനുകളും ഐ.എസ്.ബി.ടി. സ്റ്റേഷനുകളും പോഷക സംവിധാനങ്ങളായ ബസ്, മദ്ധ്യവര്‍ത്തിയായ പൊതുഗതാഗം (ഐ.പി.ടി) യന്ത്രവല്‍കൃതമല്ലാത്ത ഗതാഗതം(എന്‍.എം.ടി) എന്നിവ ഉള്‍പ്പെടുന്ന ബഹുമാതൃക സംയോജനമായിരിക്കും ഇവിടെയുണ്ടാകുക. വാടക, പരസ്യം എന്നിവയിലൂടെ പദ്ധതിക്ക് നോ-ഫെയര്‍ ബോക്സ് (ടിക്കറ്റ് നിരക്കിലുള്ളതല്ലാത്ത) വരുമാനമായിരിക്കും ഉണ്ടാകുക. അതോടൊപ്പം സഞ്ചാരധിഷ്ഠിത വികസനം (ടി.ഒ.ഡി) വികസന അവകാശങ്ങളുടെ കൈമാറ്റം എന്നിവയിലൂടെ വാല്യു കാപ്ച്ചര്‍ ഫൈനാന്‍സിംഗ് (മുല്യം തിരിച്ചുപിടിക്കുന്ന സാമ്പത്തികസഹായം) (വി.സി.എഫ്.) എന്നതാണ് ഉദ്ദേശിക്കുന്നത്.
ഈ മെട്രോ റെയില്‍ ഇടനാഴികളോടനുബന്ധിച്ചുള്ള ജനവാസകേന്ദ്രങ്ങള്‍ക്ക് ഈ പദ്ധതികൊണ്ട് വന്‍ ഗുണമുണ്ടാകും. ഇവിടുത്തെ ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം സമീപപ്രദേശങ്ങളില്‍നിന്നു് നഗരത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് സൗകര്യപൂര്‍വ്വം ട്രെയിന്‍ യാത്രചെയ്യുന്നതിന് ഇത് സഹായിക്കും.
***



(Release ID: 1564712) Visitor Counter : 59