പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയുടെആദ്യസെമിഹൈസ്പീഡ്‌ട്രെയിന്‍ 'വന്ദേ ഭാരത്എക്‌സ്പ്രസ്'' പ്രധാനമന്ത്രി നാളെ ഫ്‌ളാഗ്ഓഫ്‌ചെയ്യും

ന്യൂഡല്‍ഹി - വാരാണസിദൂരംവെറുംഎട്ട്മണിക്കൂര്‍കൊണ്ട്താണ്ടുന്നവന്ദേ ഭാരത്എക്‌സ്പ്രസ്‌വേഗത, നിരക്ക്, സേവനംഎന്നിവമുഖമുദ്രയാക്കുന്ന ഒരുമേക്ക് ഇന്‍ ഇന്ത്യവിജയ കഥ


ഇന്ത്യന്‍ റെയില്‍വേയുടെമേക്ക് ഇന്‍ ഇന്ത്യഉദ്യമത്തിന് 'വന്ദേ ഭാരത്എക്‌സ്പ്രസ്'' എന്ന ഇന്ത്യയുടെആദ്യസെമിഹൈസ്പീഡ് ട്രെയിനിലൂടെ പരിസമാപ്തി 

Posted On: 14 FEB 2019 4:28PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നാളെരാവിലെ ന്യൂഡല്‍ഹിറെയില്‍വേസ്റ്റേഷനില്‍ നിന്ന്കാണ്‍പൂര്‍ - അലഹബാദ് - വാരാണസിറൂട്ടിലുള്ളട്രെയിനിന്റെകന്നിയാത്ര ഫ്‌ളാഗ്ഓഫ്‌ചെയ്യും. ട്രെയിനിലെസൗകര്യങ്ങള്‍ പരിശോധിക്കുന്ന അദ്ദേഹംഒരുസദസ്സിനെയുംതദവസരത്തില്‍അഭിസംബോധന ചെയ്യും. 

കേന്ദ്ര റെയില്‍വേ, കല്‍ക്കരി മന്ത്രി ശ്രീ. പീയുഷ്‌ഗോയല്‍, ഉദ്യോഗസ്ഥസംഘം, മാധ്യമ പ്രവര്‍ത്തകര്‍തുടങ്ങിയവര്‍ ട്രെയിനിന്റെ നാളത്തെ കന്നിയാത്രയില്‍സഞ്ചരിക്കും. കാണ്‍പൂരിലുംഅലഹബാദിലും നിര്‍ത്തുന്ന ട്രെയിനിനെ അവിടങ്ങളില്‍വിശിഷ്ടവ്യക്തികളും ജനങ്ങളുംചേര്‍ന്ന്‌സ്വീകരിക്കും.

മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍വരെവേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വന്ദേ ഭാരത്എക്‌സ്പ്രസില്‍ശതാബ്ദി ട്രെയിനിനേക്കാള്‍മെച്ചപ്പെട്ട യാത്രാസൗകര്യങ്ങള്‍ഉണ്ടായിരിക്കും. യാത്രികര്‍ക്ക്തീര്‍ത്തും പുതിയൊരുയാത്രാനുഭവം പകരുകയാണ്‌ലക്ഷ്യം. 
ന്യൂഡല്‍ഹിക്കുംവാരാണസിക്കുംഇടയിലുള്ളദൂരംഎട്ട്മണിക്കൂര്‍കൊണ്ട്താണ്ടുന്ന ട്രെയിന്‍ തിങ്കള്‍, വ്യാഴംഎന്നിവഒഴികെയുള്ളഎല്ലാദിവസങ്ങളിലുംസര്‍വ്വീസ് നടത്തും.

എല്ലാകോച്ചുകളിലുംഓട്ടോമാറ്റിക്‌ഡോറുകള്‍, യാത്രക്കാര്‍ക്കായിജി.പി.എസ് അധിഷ്ഠിതദൃശ്യ, ശ്രവ്യവിവരവിനിമയ സംവിധാനം, വിനോദാവശ്യങ്ങള്‍ക്കായിവൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍, സുഖകരമായസീറ്റുകള്‍മുതലായവഘടിപ്പിച്ചിട്ടുണ്ട്. എല്ലാശൗചാലയങ്ങളും ബയോവാക്വംതരത്തിലുള്ളവയാണ്.ഓരോസീറ്റിലും രണ്ട് തരംലൈറ്റിംഗ്‌സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവായിവെളിച്ചംലഭിക്കുന്നതരത്തിലും, ഓരോസീറ്റിലേക്കുംവ്യക്തിപരമായിലഭിക്കത്തക്ക തരത്തിലും. ഭക്ഷണ പാനീയങ്ങള്‍ചൂടോടെയാത്രക്കാര്‍ക്ക്‌ലഭ്യമാക്കുന്നതിന് എല്ലാകോച്ചുകളിലുംഓരോ പാന്‍ട്രികാര്‍ഉണ്ടാകും. യാത്രക്കാര്‍ക്ക്കൂടുതല്‍സുഖകരമായയാത്ര ഉറപ്പുവരുത്തുന്നതിന് ചൂടുംശബ്ദവുംഏറ്റവുംകുറഞ്ഞ തോതില്‍മാത്രം അനുഭവപ്പെടുന്ന തരത്തിലുള്ള ഇന്‍സുലേഷനാണ് ഉപയോഗിച്ചിട്ടുള്ളത്. 

16 എയര്‍ കണ്ടീഷന്‍ഡ് കോച്ചുകളുള്ളവന്ദേ ഭാരത്എക്‌സ്പ്രസില്‍രണ്ടെണ്ണംഎക്‌സിക്യൂട്ടീവ് ക്ലാസ്സില്‍ പെട്ടവയാണ്. 1,128 യാത്രക്കാരെയാണ് ട്രെയിനില്‍ഉള്‍ക്കൊള്ളാനാവുക. ഇത്രയും നല്ല കോച്ചുകളുള്ളശതാബ്ദി ട്രെയിനുകളില്‍ഉള്‍ക്കൊള്ളാവുന്ന യാത്രക്കാരേക്കാള്‍കൂടുതലാണിത്. ഡ്രൈവറുടേതുള്‍പ്പെടെഎല്ലാകോച്ചുകളിലുംഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍അടിഭാഗത്തേക്ക് മാറ്റിയത്‌വഴിയാണ്ഇത് സാധ്യമായത്. 

പരിസ്ഥിതിസൗഹൃദ നടപടികളുടെ ഭാഗമായിവന്ദേ ഭാരത്എക്‌സ്പ്രസ്‌കോച്ചുകളില്‍ 30 ശതമാനം വൈദ്യുതോര്‍ജ്ജം ലാഭിക്കാന്‍ കഴിയുന്ന തരത്തിലുള്ള ബ്രേക്കിംഗ്‌സംവിധാനമാണ് ഉപയോഗിച്ചിട്ടുള്ളത്.

വേഗത, സുരക്ഷിതത്വം, സേവനം എന്നിവയാണ് ഈ ട്രെയിനിന്റെമുഖമുദ്രകള്‍. റെയില്‍വേയുടെ നിര്‍മ്മാണ യൂണിറ്റായചെന്നൈയിലെഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ്‌വെറും 18 മാസംകൊണ്ട് പൂര്‍ണ്ണമായുംതദ്ദേശീയമായിരൂപകല്‍പന ചെയ്ത് നിര്‍മ്മിച്ച ഈ ട്രെയിനിന് പിന്നിലെശക്തി. 

പ്രധാനമന്ത്രിയുടെമേക്ക് ഇന്‍ ഇന്ത്യദര്‍ശനത്തിന് അനുസൃതമായി ഈ ട്രെയിനിന്റെ പ്രധാന ഭാഗങ്ങളെല്ലാംഇന്ത്യയില്‍തന്നെ രൂപകല്പന ചെയ്ത് നിര്‍മ്മിച്ചവയാണ്. പ്രവര്‍ത്തനം, സുരക്ഷിതത്വം, സുഖസൗകര്യംഎന്നിവയില്‍ആഗോള നിലവാരത്തിനൊപ്പം നില്‍ക്കുന്ന, അതേസമയംആഗോളടിക്കറ്റ് നിരക്കിന്റെ പകുതിയിലുംതാഴെ മാത്രംചെലവുവരുന്ന ഈ ട്രെയിന്‍ ലോകത്തെ റെയില്‍വേ ബിസിനസ്സിന്റെമുഖമുദ്ര തന്നെ മാറ്റും.

ND/MRD 


(Release ID: 1564681) Visitor Counter : 149