വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള മാധ്യമ യൂണിറ്റുകളുടെ പ്രഥമ വാര്‍ഷിക സമ്മേളനം ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു ; ഗവണ്‍മെന്റുമായി ബന്ധമുള്ള ആശയവിനിമയത്തില്‍ പ്രാദേശിക ഭാഷയുടെ ഉപയോഗം നിര്‍ണ്ണായകമെന്ന് കേന്ദ്ര മന്ത്രി കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ്
Posted On:
13 FEB 2019 4:26PM by PIB Thiruvananthpuram
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ മന്ത്രാലയത്തിന് കീഴിലുള്ള മാധ്യമ യൂണിറ്റുകളുടെ ആദ്യ വാര്‍ഷിക സമ്മേളനം ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇന്ന് ചേര്‍ന്നു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി (സ്വതന്ത്ര ചുമതല) കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് അദ്ധ്യക്ഷത വഹിച്ചു.
വിവിധ മാധ്യമ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ സമ്മേളനം അവലോകനം ചെയ്തു. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മാധ്യമ യൂണിറ്റുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുകയായിരുന്നു സമ്മേളനത്തിന്റെ പ്രധാന ഊന്നല്‍. ആധുനിക വാര്‍ത്താ വിതരണ സങ്കേതങ്ങളുടെ ഉപയോഗവും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.
ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അടിസ്ഥാന തലത്തില്‍ ഫലപ്രദമായി എത്തിക്കുകയാണ് മാധ്യമ യൂണിറ്റുകളുടെ ദൗത്യമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി (സ്വതന്ത്ര ചുമതല) കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് പറഞ്ഞു. പ്രാദേശിക ഭാഷകളിലെ ആശയവിനിമയത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്ത് പറഞ്ഞു. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് പ്രൊബേഷണര്‍മാര്‍ക്ക് വിദേശ പരിശീലനം നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അടുത്തിടെ കൈക്കൊണ്ട തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു.
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നൂതന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കിക്കൊണ്ട് ഫലപ്രദമായ ആശയവിനിമയത്തിന് മാധ്യമ യൂണിറ്റുകള്‍ തമ്മില്‍ കൂടുതല്‍ മെച്ചപ്പെട്ട ഏകോപനം ഉറപ്പാക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി ശ്രീ. അമിത് ഖരെ നിര്‍ദ്ദേശിച്ചു.
രാജ്യത്തൊട്ടാകെയുള്ള വിവിധ മാധ്യമ യൂണിറ്റുകളി നിന്നുള്ള 125 ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ND MRD - 112
***
(Release ID: 1564591)
Visitor Counter : 126