മന്ത്രിസഭ

ബഹിരാകാശം ഉപയോഗപ്പെടുത്തുന്നതിനും പര്യവേക്ഷണത്തിനും ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള കരാറിനു മന്ത്രിസഭയുടെ അംഗീകാരം

Posted On: 06 FEB 2019 9:41PM by PIB Thiruvananthpuram

സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ബഹിരാകാശത്തിന്റെ ഉപയോഗവും പര്യവേക്ഷണവും സംബന്ധിച്ച് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള കരാറിന് 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. 2018 മെയ് 30 ന് ജക്കാര്‍ത്തയില്‍വെച്ചാണു കരാര്‍ ഒപ്പിട്ടു കൈമാറിയത്. 
 
വിശദാംശങ്ങള്‍:
 
ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ പര്യവേക്ഷണം, ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തല്‍, ഭൂമിയുടെ റിമോട്ട് സെന്‍സിംഗ്, ഏകീകൃത ബി ഐ എ കെ ടിടിസി സ്റ്റേഷന്റെ നടത്തിപ്പും പരിപാലനവും, ഗ്രൗണ്ട് സ്റ്റേഷനു സൗകര്യമൊരുക്കല്‍, ഐ.ആര്‍.ഐ.എം.എസ്. സ്റ്റേഷനുകള്‍ക്ക് സൗകര്യമൊരുക്കല്‍, പി എ എന്‍ നിര്‍മിത ഉപഗ്രഹങ്ങളുടെ  വിക്ഷേപണത്തെ പിന്തുണയ്ക്കല്‍, ഗ്രൗണ്ട് സ്റ്റേഷനുകള്‍ ഉപയോഗപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം സാധ്യമാക്കുന്നതാണ് ഈ കരാര്‍.
സവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ക്രമീകരണവും കരാര്‍ വഴി സാധിക്കും. ഡി.ഒ.എസ്.്/ ഐ.എസ്.ആര്‍.ഒ. ഇന്‍ഡോനേഷ്യന്‍  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് ( ലാപാന്‍)  എന്നിവയില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംയുക്ത പ്രവര്‍ത്തക സംഘത്തെ കരാറിന്റെ ലക്ഷ്യപ്രാപ്തിക്കായി രൂപപ്പെടുത്താനും സാധിക്കും.
പ്രധാന ഫലം 
കരാര്‍ ഒപ്പുവയ്ക്കുന്നത് ഇന്ത്യയും തമ്മിലുള്ള സഹകരണത്തെ ശക്തിപ്പെടുത്തും.  കരാര്‍ ഐ എസ് ആര്‍ ഒയുടെ ടിടിസി സ്റ്റേഷനുകളും ആര്‍ ഐ എം എസ് സ്റ്റേഷനുകളും ഇന്‍ഡോനേഷ്യയില്‍ തുടങ്ങുന്നതിന് സഹായകമാകും

പശ്ചാത്തലം
ഇന്ത്യയും ഇന്‍ഡോനേഷ്യയും രണ്ടു ദശാബ്ദത്തിലേറെയായി ബഹിരാകാശ രംഗത്തു സഹകരണം തുടര്‍ന്നുവരുന്നു. ഇസ്രോയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് (ടിടിസി) ഇസ്രോയുടെ ലോഞ്ചിങ്, സാറ്റലൈറ്റ് മിഷീനുകള്‍ എന്നിവയ്ക്കായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ഇന്തോനേഷ്യയില്‍ ബഹിരാകാശ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 1997-ലും 2002 ലും ഒപ്പുവെച്ച ഏജന്‍സി തലത്തിലുള്ള (ഐ.എസ്.ആര്‍.ഒ-ഇന്തോനേഷ്യന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ്-ലാപാന്‍) ധാരണാപത്രങ്ങളുടെ കീഴിലായിരുന്നു ഈ സഹകരണം. 1997ലെ ധാരണാപത്രം അനുസരിച്ച്, നടത്തിപ്പ്, പരിപാലനം, ഉപയോഗം എന്നിവയ്ക്കുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ട് ഉപകരണം പേര് അഞ്ചു വര്‍ഷത്തിനകം ലാപാനു കൈമാറേണ്ടതായിരുന്നു.
മുകളില്‍ പറഞ്ഞതനുസരിച്ച്, ഗവണ്‍മെന്റ് തലത്തില്‍ ഐഎസ്ആര്‍ഒയും ലാപാനും സഹകരണം ഉറപ്പാക്കുകയും സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ബഹിരാകാശത്തിന്റെ പര്യവേക്ഷണത്തിനും ഉപയോഗത്തിനുമായി ഇന്ത്യയും ഇന്തോനേഷ്യയും തമ്മില്‍ ഒരു കരട് കരാര്‍ തയ്യാറാക്കുകയും ഇന്ത്യയും ഇന്തോനേഷ്യയും തമ്മില്‍ 2018 ഏപ്രില്‍ 23 മുതല്‍ 26 വരെ ജക്കാര്‍ത്തയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ പരസ്പരം ചര്‍ച്ച ചെയ്യുകയുമുണ്ടായി. വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെയും അംഗീകാരം നേടിയ ശേഷം പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ 2018 മെയ് 30 ന് ഇന്‍ഡോനേഷ്യയില്‍ വെച്ചാണു കരാര്‍ ഒപ്പുവെക്കപ്പെട്ടത്. 
 



(Release ID: 1563291) Visitor Counter : 102