ധനകാര്യ മന്ത്രാലയം
ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് നിശ്ചിത വരുമാനം ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി
2 ഹെക്ടര്‍ വരെ ഭൂമി കൈവശമുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും
12 ലക്ഷം ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് പ്രയോജനം
प्रविष्टि तिथि:
01 FEB 2019 1:47PM by PIB Thiruvananthpuram
ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് നിശ്ചിത വരുമാനം ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം- കിസാന്‍) നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഈ പദ്ധതിക്കു കീഴില്‍ കൃഷിയോഗ്യമായ രണ്ട് ഹെക്ടര്‍ ഭൂമിവരെ കൈവശമുള്ള, ബുദ്ധിമുട്ടനുഭവിക്കുന്ന കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നേരിട്ട് സഹായമായി കൈമാറും. 2000 രൂപയുടെ മൂന്ന് തവണകളായി ഗുണഭോക്താക്കളായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായം കൈമാറും. ഇതിന്റെ മുഴുവന്‍ ചെലവും കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും. രാജ്യത്തെ 12 കോടിയോളം വരുന്ന ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2018 ഡിസംബര്‍ ഒന്നു മുതല്‍ ഈ പദ്ധതിക്ക് പ്രാബല്യമുണ്ടാകും. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് ഈ വര്‍ഷം തന്നെ നല്‍കും. ഈ പദ്ധതി വഴി കര്‍ഷകര്‍ക്ക് നിശ്ചിത അധിക വരുമാനം ലഭ്യമാകുക മാത്രമല്ല, വിളവെടുപ്പ് സമയത്തിനു മുമ്പുള്ള അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സാധ്യമാകുകയും ചെയ്യും. കര്‍ഷകര്‍ക്ക് സമ്പാദിക്കാനും മാന്യമായ ജീവിതം നയിക്കാനുമുള്ള സാഹചര്യം ഇത് സൃഷ്ടിക്കും.
രാഷ്ട്രീയ ഗോകുല്‍ മിഷനുള്ള ബജറ്റ് വിഹിതം നടപ്പ് വര്‍ഷം തന്നെ 750 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. പശുക്കളുടെ സുസ്ഥിര ജനറ്റിക് അപ്ഗ്രഡേഷനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി രാഷ്ട്രീയ കാംധേനു ആയോഗ് നടപ്പിലാക്കും. പശുക്കളുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും ക്ഷേമപദ്ധതികളുടെയും ഫലപ്രദമായ നടപ്പിലാക്കല്‍ കാംധേനു ആയോഗ് ഉറപ്പുവരുത്തും.
രാജ്യത്തെ ഫിഷറീസ് മേഖലയുടെ സുസ്ഥിര വികസനത്തിന് ശ്രദ്ധയൂന്നുന്നതിന് പ്രത്യേക ഫിഷറീസ് വകുപ്പിന് രൂപം നല്‍കും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പ എടുക്കുന്ന മൃഗ സംരക്ഷണ, ഫിഷറീസ് മേഖലയിലെ കര്‍ഷകര്‍ക്ക് 2 ശതമാനം പലിശ ഇളവ് നല്‍കും. ഇതിനു പുറമെ കൃത്യമായി വായ്പാ തിരിച്ചടവ് നടത്തുന്നവര്‍ക്ക് അധികമായി 3% വായ്പാ ഇളവ് നല്‍കും.
കാര്‍ഷിക വായ്പകള്‍
പ്രകൃതിദുരന്തങ്ങള്‍ ഗുരുതരമായി ബാധിച്ച കര്‍ഷകര്‍ക്ക് ദേശീയ ദുരന്ത നിവാരണ നിധിയില്‍നിന്ന് നിന്ന് സഹായം നല്‍കുന്ന അവസരങ്ങളില്‍ 2% പലിശ ഇളവ് നല്‍കും. കൃത്യമായ വായ്പാ തിരിച്ചടവിന് പുനസംഘടിപ്പിക്കപ്പെട്ട വായ്പാ കാലാവധി മുഴുവന്‍ 3% വായ്പ ഇളവ് ലഭ്യമാക്കും.
AM MRD - 79
***
(रिलीज़ आईडी: 1562360)
आगंतुक पटल : 212