വാണിജ്യ വ്യവസായ മന്ത്രാലയം

പ്രത്യേക സാമ്പത്തിക മേഖലാ നയം വാണിജ്യമന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

Posted On: 22 JAN 2019 11:48AM by PIB Thiruvananthpuram

രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലാ നയത്തെ കുറിച്ച് പഠിക്കുന്നതിന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വാണിജ്യ വകുപ്പ് രൂപീകരിച്ച സമിതിയില്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭാരത് ഭോര്‍ജ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ബാബാ കല്യാണിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ രംഗത്തെ ബന്ധപ്പെട്ടവരുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് 'SEZindia.nic.in-' എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. റിപ്പോര്‍ട്ടിന്റെ ശുപാര്‍ശയിന്മേല്‍ അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഉള്ളവര്‍ക്ക് ഈ മാസം 30  (2019 ജനുവരി 30) ന് മുമ്പായി moc_epz[at]nic[dot]in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കാവുന്നതാണ്.
ND/MRD 


(Release ID: 1561052)