മന്ത്രിസഭ

നൂതന മാതൃകാ ഏകജാലകം വികസിപ്പിക്കുന്നതിനായി ഇന്ത്യയും ജപ്പാനും ഒപ്പുവെച്ച ധാരണാപത്രത്തിനു മന്ത്രിസഭയുടെ അംഗീകാരം

Posted On: 10 JAN 2019 8:52PM by PIB Thiruvananthpuram

നൂതന മാതൃകാ ഏകജാലകം വികസിപ്പിക്കുന്നതിനായി ഇന്ത്യയും ജപ്പാനും ഒപ്പുവെച്ച ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
നേട്ടങ്ങള്‍:
നൂതന മാതൃകാ ഏകജാലകം വികസിപ്പിക്കുന്നതിനായി ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം സാധ്യമാക്കുന്നതാണ് ഈ ധാരണാപത്രം. വാണിജ്യ നടത്തിപ്പിനും ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കിത്തീര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും സഹായകമാകുംവിധം നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഉതകുന്ന ഘടന രൂപീകരിക്കാന്‍ ആവശ്യമായ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളില്‍ പ്രാവര്‍ത്തികമാക്കുന്നതിനും ധാരണാപത്രം സഹായകമാകും. 'നൂതന മാതൃകാ ഏകജാലകം' ഇന്ത്യയിലും വിദേശത്തുമുള്ള, ഇന്ത്യയില്‍ ഏകജാലകം സ്ഥാപിക്കുന്നതിന് ഉണ്ടാകാവുന്ന തടസ്സങ്ങള്‍ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങളോടുകൂടിയ ഏറ്റവും നല്ല പ്രവര്‍ത്തന ശൈലി അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്. നിക്ഷേപങ്ങള്‍ സാധ്യമാക്കുന്ന ഒന്നുമാണ് ഇത്.
MRD- 33



(Release ID: 1559548) Visitor Counter : 98