മന്ത്രിസഭ

ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് ദേശീയ കമ്മിഷന്‍ രൂപീകരിക്കാനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 28 DEC 2018 4:02PM by PIB Thiruvananthpuram

ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് ദേശീയ കമ്മിഷന്‍ രൂപീകരിക്കാനുള്ള 2018 ലെ കരട് ബില്ലിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിലവിലുള്ള ഇന്ത്യന്‍ ചികിത്സാ സമ്പ്രദായ കേന്ദ്ര കൗണ്‍സിലിന് (സി.സി.ഐ.എം.) ന് പകരം സുതാര്യത ഉറപ്പ് വരുത്തുന്നതിന് പുതിയൊരു സംവിധാനം രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതാണ് ബില്‍.

മുഖ്യ സവിഷേഷതകള്‍
നാല് സ്വയംഭരണ ബോര്‍ഡുകള്‍ അടങ്ങുന്ന ഒരു ദേശീയ കമ്മിഷന്‍ രൂപീകരിക്കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ആയുര്‍വേദ ബോര്‍ഡ്, യുനാനി, സിദ്ധ, സൗരിഗ്പ എന്നിവയുടെ വിദ്യാഭ്യാസത്തിനായുള്ള ബോര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇന്ത്യന്‍ ചികിത്സാ സമ്പ്രദായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് അനുമതി നല്‍കാന്‍ ബോര്‍ഡ് ഓഫ് അസസ്സ്‌മെന്റ് ആന്റ് റേറ്റിംഗ്, ഇന്ത്യന്‍ ചികിത്സാ സമ്പ്രദായ പ്രാക്ടീഷണര്‍മാരുടെ ദേശീയ രജിസ്റ്റര്‍ തയ്യാറാക്കാനും സദാചാര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായും ബോര്‍ഡ് ഓഫ് എത്തിക്‌സ് ആന്റ് രജിസ്‌ട്രേഷനും രൂപീകരിക്കും.

പ്രാക്ടീസിംഗ് ലൈസന്‍സ് കിട്ടുന്നതിന് പൊതുവായൊരു എന്‍ട്രന്‍സ് ആന്റ് എത്തിക്‌സ് പരീക്ഷയും ബിരുദ ധാരികള്‍ പാസ്സായിരിക്കണം. ഇതിന് പുറമെ നിയമനങ്ങള്‍ക്കും സ്ഥാന കയറ്റങ്ങള്‍ക്കും മുമ്പ് അദ്ധ്യാപകരുടെ നിലവാരം കാണിക്കുന്നതിന് ഒരു യോഗ്യതാ പരീക്ഷയും ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അലോപ്പതി സമ്പ്രദായത്തിനായുള്ള നിര്‍ദ്ധിഷ്ട ദേശീയ മെഡിക്കല്‍ കമ്മിഷന്റെ മാതൃകയില്‍ ഇന്ത്യന്‍ ചികിത്സാ സമ്പ്രദായ വിദ്യാഭ്യാസ രംഗത്ത് പരിഷ്‌ക്കാരം കൊണ്ട് വരാന്‍ ലക്ഷ്യമിടുന്നതാണ് കരട് ബില്‍. പൊതുജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും, ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നതുമാണ് ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഘടന. നിര്‍ദ്ദിഷ്ട ദേശീയ കമ്മിഷന് രാജ്യത്തിന്റെ എല്ലാ ഭാഗത്തും താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യ, പരിചരണ സേവനങ്ങള്‍ പരിപോഷിപ്പിക്കും.
ND   MRD - 962


(Release ID: 1557883) Visitor Counter : 116