മന്ത്രിസഭ

ബഹിരാകാശം സമാധാനപരമായ ആവശ്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സഹകരണത്തിന് ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 06 DEC 2018 9:26PM by PIB Thiruvananthpuram

ഇന്ത്യയും മൊറോക്കയും തമ്മില്‍ ബഹിരാകാശത്തെ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സഹകരണത്തിനായി ഏര്‍പ്പെട്ട ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

പ്രധാന സവിശേഷതകള്‍
- ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, ഭൂമിയുടെ വിദൂര സംവേദനമുള്‍പ്പെടെയു്‌ളള വിനിയോഗങ്ങള്‍, ഉപഗ്രഹ വാര്‍ത്താവിനിമയവും ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണ്ണയവും, ബഹിരാകാശ ശാസ്ത്രവും ഗ്രഹങ്ങളിലേയ്ക്കുള്ള പര്യവേഷണവും ബഹിരാകാശ വാഹനം, ബഹിരാകാശ സംവിധാനം ഭൂതല സംവിധാനങ്ങള്‍ എന്നിവയുടെ ഉപയോഗം, ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രയോഗം എന്നീ താല്‍പര്യമുള്ള മേഖലകളിലെ സഹകരണം ധാരണാപത്രം സാദ്ധ്യമാക്കും.
- ബഹിരാകാശ വകുപ്പ്/ ഐ.എസ്.ആര്‍.ഒ, മൊറോക്കോയുടെ  റോയല്‍ സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് (സി.ആര്‍.ടി.എസ്) റോയല്‍ സെന്റര്‍ ഫോര്‍ സ്‌പേസ് റിസര്‍ച്ച് ആന്റ് സ്റ്റഡീസ് (സി.ആര്‍.ഇ.ആര്‍.എസ്) എന്നിവിടങ്ങളില്‍ നിന്നും അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സംയുക്ത കര്‍മ്മസമിതിക്ക് രൂപം നല്‍കും. സമയപ്പട്ടിക ഉള്‍പ്പെടെയുള്ള കര്‍മ്മ പദ്ധതിയും ധാരണാപത്രം നടപ്പാക്കുന്നതിനാവശ്യമായ മാര്‍ഗ്ഗങ്ങളും സമിതി തയ്യാറാക്കും.

പശ്ചാത്തലം
1990കളുടെ തുടക്കത്തില്‍ തന്നെ ഇന്ത്യയുമായി ബഹിരാകാശ രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം മൊറോക്കോ വ്യക്തമാക്കിയിരുന്നതാണ്. ഐ.എസ്.ആര്‍.ഒയും സെന്ററേ റോയല്‍ ഡി ടെലേ ഡിറ്റെക്ഷന്‍ സ്പാറ്റിയലും  (സി.ആര്‍.ടി.-റോയല്‍ സെന്റര്‍ ഫോര്‍ റിമോര്‍ട്ട് സെന്‍സിംഗ്) കരട് കൈമാറി ഒരു പരസ്പരധാരണയില്‍ 1998 ല്‍ തന്നെ എത്തിയിരുന്നു. എന്നാല്‍ മൊറോക്കയുടെ ഭാഗത്തുനിന്നുള്ള അതിവിശിഷ്ട വ്യക്തിയുടെ സന്ദര്‍ശനം റദ്ദാക്കിയതുകൊണ്ട് അത് നടപ്പായില്ല. അതിനെത്തുടര്‍ന്ന് ധാരണാപത്രം ഒപ്പുവയ്ക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമം ഫലത്തിലെത്തിയില്ല.
മൊറോക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ ആ ധാരണാപത്രത്തിന്റെ പുതുക്കിയ പതിപ്പില്‍ ഗവണ്‍മെന്റ് തലത്തില്‍ ഒത്തുതീര്‍പ്പിലെത്തുകയും  കരട് ഐ.എസ്.ആര്‍.ഒയുമായി പങ്കുവയ്ക്കുകയും ചെയ്തു. ഇരു ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ധാരണാപത്രത്തിന്റെ കരട് തയ്യാറാക്കിയത് ഐ.എസ്.ആര്‍.ഒയാണ്. 2018 ഡിസംബര്‍ 25ന് പ്രതിരോധഭരണത്തിന്റെ ചുമതലയുള്ള മെറോക്കന്‍ മന്ത്രി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ധാരണാപത്രം ഒപ്പിടാനുള്ള സന്നദ്ധത ഐ.എസ്.ആര്‍.ഒ അറിയിക്കുകയും ചെയ്തു.
ND   MRD - 892
***



(Release ID: 1555091) Visitor Counter : 297