മന്ത്രിസഭ

2018 ലെ കാര്‍ഷിക കയറ്റുമതി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 06 DEC 2018 9:34PM by PIB Thiruvananthpuram

2018ലെ കാര്‍ഷിക കയറ്റുമതി നയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കാര്‍ഷികനയം നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിനായി കേന്ദ്ര വാണിജ്യമന്ത്രാലയം നോഡല്‍ വകുപ്പായും വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികളും ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രതിനിധികളും അടങ്ങുന്ന ഒരു നിരീക്ഷണ ചട്ടക്കൂട് കേന്ദ്ര തലത്തില്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശവും അംഗീകരിച്ചു.

കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുകയെന്ന നയം ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ആ ലക്ഷ്യം നേടിയെടുക്കുന്നതിന് കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി പരമപ്രധാനമായ പങ്കുവഹിക്കും. കാര്‍ഷിക കയറ്റുമതിക്ക് പ്രചോദനം നല്‍കുന്നതിനായാണ്  സമഗ്രമായ '' കാര്‍ഷിക കയറ്റുമതി നയം'' ഗവണ്‍മെന്റ് കൊണ്ടുവന്നത്. കാര്‍ഷിക കയറ്റുമതി  ഇരട്ടിയാക്കാനും ആഗോള മൂല്യശൃംഖലയുമായി ഇന്ത്യന്‍ കര്‍ഷകരേയും കാര്‍ഷിക ഉല്‍പ്പന്നങ്ങളേയും സമന്വയിമപ്പിക്കുകയും ഇതിന്റെ ഉദ്ദേശ്യമാണ്.
കാര്‍ഷിക കയറ്റുമതി നയത്തിന്റെ കാഴ്ചപ്പാട് താഴെപ്പറയുന്ന പ്രകാരമാണ്:
''കാര്‍ഷികരംഗത്ത് ഇന്ത്യയെ ഒരു ആഗോള ശക്തിയാക്കുന്നതിനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും ഇന്ത്യല്‍ കാര്‍ഷികമേഖലയുടെ കയറ്റുമതി ശേഷിയെ അനുയോജ്യമായ നയത്തിലൂടെ പരമാവധി പ്രയോജപ്പെടുത്തുക.''

ലക്ഷ്യങ്ങള്‍:
കാര്‍ഷിക കയറ്റുമതിനയത്തിന്റെ ലക്ഷ്യങ്ങള്‍ താഴെപ്പറയുന്നു:
•    അനുയോജ്യമായ ഒരു വിപണന ഭരണക്രമീകരണത്തിലൂടെ കാര്‍ഷിക കയറ്റുമതി ഇപ്പോഴത്തെ 30 ബില്യണ്‍ യു.എസ് ഡോളറിനുമുകളില്‍ എന്നതില്‍ നിന്ന് 2022 ഓടെ 60 മില്യണ്‍ യു.എസ്. ഡോളറിന് മുകളില്‍ എന്നതിലെത്തിക്കുകയും അതിന് ശേഷം അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് 100 ബില്യണ്‍ യു.എസ്. ഡോളറില്‍ എത്തിക്കുക.
- നമ്മുടെ മൊത്തം കയറ്റുമതി, ലക്ഷ്യസ്ഥാനങ്ങള്‍ എന്നിവ വൈവിദ്ധ്യവല്‍ക്കരിക്കുകയും നശിച്ചുപോകുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട് ഉയര്‍ന്ന മൂല്യ-മൂല്യവര്‍ദ്ധിത കാര്‍ഷിക കയറ്റുമതിക്ക് പ്രോത്സാഹനം നല്‍കുക.
- പുതുമയുള്ളതും, തദ്ദേശീയവുമായ, ജൈവ, ഗ്രോത്രപരമായ, പരമ്പരാഗത, പരമ്പരാഗതമല്ലാത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക.
- വിപണിയുമായി വേഗത്തില്‍ ബന്ധപ്പെടുന്നതിനും തടസങ്ങള്‍ ഒഴിവാക്കുന്നതിനും സസ്യങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സ്ഥാപനവല്‍കൃതമായ സംവിധാനം ലഭ്യമാക്കുക.
- ആഗോള മൂല്യ ശൃംഖലയുമായി കഴിയുന്നത്ര വേഗം സംയോജിച്ചു കൊണ്ട് ലോകത്തില്‍ ഇന്ത്യയുടെ കാര്‍ഷിക പങ്ക് ഇരട്ടിയാക്കുന്നത് വേഗത്തിലാക്കുക.
കാര്‍ഷിക കയറ്റുമതി നയത്തിലെ ഘടകങ്ങള്‍:
കാര്‍ഷിക കയറ്റുമതി നയത്തിലെ ശിപാര്‍ശകള്‍ രണ്ടു വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.-തന്ത്രപരവും പ്രവര്‍ത്തനപരവും-വിശദാംശങ്ങള്‍ ചുവടെ:
തന്ത്രപരം-       
-നയപരമായ നടപടികള്‍
-അടിസ്ഥാനസൗകര്യ ചരക്ക് നീക്കല്‍ സഹായം
-കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്ര സമീപനം
-കാര്‍ഷിക കയറ്റുമതിയില്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെ കൂടുതല്‍ പങ്കാളിത്തം
-ക്ലസ്റ്ററുകള്‍ക്ക് ശ്രദ്ധ
- മൂല്യവര്‍ദ്ധിത കയറ്റുമതി പ്രോത്സാഹിപ്പിക്കുക.
-'ബ്രാന്‍ഡ് ഇന്ത്യ'യുടെ വിപണനവും പ്രചരണവും
പ്രവര്‍ത്തനപരം
- ഉല്‍പ്പാദന സംസ്‌ക്കരണ മേഖലകളില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക.
- ഏറ്റവും ശക്തമായ ഗുണനിലവാര ഭരണവ്യവസ്ഥ സ്ഥാപിക്കുക.
- ഗവേഷണവും വികസനവും
-  പലവിധത്തിലുള്ളവ
ND   MRD - 892


(Release ID: 1555081) Visitor Counter : 153