ബഹിരാകാശ വകുപ്പ്‌

ഇന്ത്യയുടെ ഭാരംകൂടിയ ഉപഗ്രഹംജി-സാറ്റ് 11  വിജയകരമായി വിക്ഷേപിച്ചു

प्रविष्टि तिथि: 05 DEC 2018 10:14AM by PIB Thiruvananthpuram

ഇന്ത്യയുടെ ഭാരംകൂടിയ ഉപഗ്രഹംജി - സാറ്റ് 11 ഫ്രഞ്ച് ഗയാനയിലെസ്‌പേസ്‌പോര്‍ട്ടില്‍ നിന്ന്‌വിജയകരമായിവിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 02.07 നാണ് 54കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി ഏരിയന്‍ 5 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്.   

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ക്ക്‌ വേഗത കൂട്ടുകയാണ് ഈ ഉപഗ്രഹത്തിന്റെമുഖ്യലക്ഷ്യം. രാജ്യത്ത് 16 ജി.ബി.പി.എസ്‌വേഗതയുള്ളഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഇത്‌സഹായിക്കും.കേബിള്‍വഴിയുള്ളഇന്ററ്‌നെറ്റ്‌സംവിധാനങ്ങള്‍ കടന്നുചെല്ലാന്‍ കഴിയാത്ത ഉള്‍പ്രദേശങ്ങളില്‍ ഉപഗ്രഹ സഹായത്തോടെഇന്റര്‍നെറ്റ്‌സേവനം ഉറപ്പാക്കുകയാണ്‌ലക്ഷ്യം. ബ്രോഡ്ബാന്റ്‌സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഉപഗ്രഹ ശ്രേണിയിലെ മുന്‍ഗാമിയാണ് ജി-സാറ്റ് 11 ഉപഗ്രഹമെന്ന്‌ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു.ഡിജിറ്റല്‍ഇന്ത്യ പദ്ധതിയുടെ ഭാഗമായ ഭാരത് നെറ്റ് പദ്ധതിക്ക് കീഴില്‍ ഗ്രാമപഞ്ചായത്തുകളില്‍ ബ്രോഡ്ബാന്റ്കണക്ടിവിറ്റി ഗണ്യമായിവര്‍ധിപ്പിക്കാന്‍ 40 ട്രാന്‍സ്‌പോണ്ടറുകളുള്ളഈ ഉപഗ്രഹംവഴി സാധിക്കും. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെകാലാവധി.
വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ പൂര്‍ണ്ണ നിയന്ത്രണംകര്‍ണ്ണാടകത്തിലെഹാസനിലുള്ളഐ.എസ്.ആര്‍.ഒയുടെമാസ്റ്റര്‍കണ്‍ട്രോള്‍ഫെസിലിറ്റിഏറ്റെടുത്തു. 
ഈ ശ്രേണിയില്‍ പെട്ട ജി-സാറ്റ് 19, ജി-സാറ്റ് 29 എന്നീ  ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു. ജി - സാറ്റ് 20 അടുത്ത വര്‍ഷംവിക്ഷേപിക്കും. നാല് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയാല്‍ രാജ്യത്ത് നൂറ് ജി.ബി.പി.എസ്‌ വേഗതയിലുള്ള ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. 

ND/MRD 


(रिलीज़ आईडी: 1554844) आगंतुक पटल : 126
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Tamil