വനിതാ, ശിശു വികസന മന്ത്രാലയം
കുട്ടികളുടെഹോസ്റ്റലുകള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരും
പോസ്റ്റഡ് ഓണ്‍:
05 DEC 2018 10:28AM by PIB Thiruvananthpuram
കുട്ടികളുടെഹോസ്റ്റലുകള്‍ക്ക്ഗുണനിലവാരം നിശ്ചയിച്ചുകൊണ്ട്‌കേന്ദ്ര വനിതാശിശുവികസന മന്ത്രാലയംമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക്‌രൂപം നല്‍കിവരികയാണ്.
പലവിധകാരണങ്ങള്‍ മൂലംകുട്ടികള്‍ക്കസംരക്ഷണവുംവിദ്യാഭ്യാസവും നല്‍കാന്‍ സാധിക്കാത്ത രക്ഷിതാക്കളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് അവരുടെകുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന പല ഹോസ്റ്റലുകളും 2015 ലെ ബാല നീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമത്തിനു കീഴില്‍രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണിത്.
തമിഴ്‌നാട്ടിലെ അനാഥാലയങ്ങളിലെ കുട്ടികളെചൂഷണംചെയ്യുന്നതു സംബന്ധിച്ച ഒരുകേസില്‍വിധി പ്രസ്താവിക്കവെ, 2015 ലെ ബാല നീതി നിയമത്തിലെ 'പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍' എന്നതിന്റെ നിര്‍വ്വചനം പ്രത്യേക വിഭാഗത്തില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്ന് സുപ്രീംകോടതിവ്യക്തമാക്കിയിരുന്നു. ഗവണ്‍മെന്റിന്റെ പരിചരണവും സംരക്ഷണവും ആവശ്യമുള്ള എല്ലാകുട്ടികളും ഈ നിര്‍വ്വചനത്തിനു കീഴില്‍ വരും. ഗവണ്‍മെന്റോ മറ്റു സംഘടനകളോ നടത്തുന്ന ഇത്തരംകേന്ദ്രങ്ങളില്‍കുറഞ്ഞ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഇതേ ഉത്തരവിലൂടെ തന്നെ സുപ്രീംകോടതികേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെചുവടുപിടിച്ചാണ്‌കേന്ദ്ര വനിതാ, ശിശുവികസന മന്ത്രാലയം പ്രത്യേകമാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുന്നത്.
വിദ്യാലയങ്ങളോട്‌ചേര്‍ന്നുള്ളഹോസ്റ്റലുകളില്‍താമസിക്കുന്ന കുട്ടികള്‍,ചൈല്‍ഡ്‌കെയര്‍സെന്റര്‍, ഡേകെയര്‍ എന്നിവിടങ്ങളിലെ കുട്ടികളെപ്പോലെതന്നെ ചൂഷണംചെയ്യപ്പെടാന്‍ ഏറെ സാധ്യതയുള്ളവരാണൈന്ന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി ശ്രീമതി മനേകാ സഞ്ജയ് ഗാന്ധി പറഞ്ഞു. ഇവിടങ്ങളില്‍ മതിയായ സുരക്ഷ, ഗുണനിലവാരമുള്ള ഭൗതികസാഹചര്യങ്ങള്‍, തുടര്‍ച്ചയായ ഇടവേളകളിലുള്ള പരിശോധന എന്നിവ ഉറപ്പാക്കാന്‍മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്.വിവിധ തത്പര കക്ഷികളുമായികൂടിക്കാഴ്ച നടത്തിമാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കാന്‍ ദേശീയ ബാലാവകാശ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ ബാല നീതി നിയമത്തിനു കീഴില്‍വിജ്ഞാപനം ചെയ്യുമെന്നും ശ്രീമതി. മനേകാ ഗാന്ധിഅറിയിച്ചു.
AM/MRD
( റിലീസ് ഐ.ഡി: 1554843)
സന്ദര്‍ശക കൗണ്ടര്‍ : 154