യു.പി.എസ്.സി
അരവിന്ദ് സക്‌സേന യു.പി.എസ്.സി ചെയര്‍മാനായി ചുമതലയേറ്റു
प्रविष्टि तिथि:
29 NOV 2018 1:15PM by PIB Thiruvananthpuram
യു.പി.എസ്.സി യുടെ പുതിയ ചെയര്‍മാനായി ശ്രീ. അരവിന്ദ് സക്‌സേന ഇന്ന് ചുമതലയേറ്റു. ന്യൂഡല്‍ഹിയില്‍ യു.പി.എസ്.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമ്മീഷനിലെ ഏറ്റവും മുതിര്‍ന്ന അംഗം പ്രൊഫ. (ഡോ.) പ്രദീപ് കുമാര്‍ ജോഷി സത്യവാചകം ചൊല്ലിക്കൊടുത്തു.
2015 മേയ് 8-ാം തീയതി കമ്മീഷനില്‍ യു.പി.എസ്.സി അംഗമായി ചേര്‍ന്ന ശ്രീ. സക്‌സേന 2018 ജൂണ്‍ മുതല്‍ ചെയര്‍മാന്റെ ചുമതലകള്‍ വഹിച്ചു വരികയായിരുന്നു. ഡല്‍ഹി എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗും ഡല്‍ഹി ഐ.ഐ.ടി യില്‍ നിന്ന് എം.ടെക്കും പാസായ ശ്രീ. സക്‌സേന 1978-ല്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസില്‍ അംഗമായി. 1988 - ല്‍ സിവില്‍ സര്‍വ്വീസ് വിട്ട അദ്ദേഹം കാബിനറ്റ് സെക്രട്ടേറിയറ്റിലെ റിസര്‍ച്ച് ആന്റ് അനാലസിസ് വിങ്ങില്‍ (റോ) ചേര്‍ന്നു. നേപ്പാള്‍, ചൈന, പാകിസ്ഥാന്‍ തുടങ്ങി അയല്‍രാജ്യങ്ങളിലെ തന്ത്രപ്രധാനമായ നീക്കങ്ങളെ കുറിച്ചുള്ള പഠനത്തില്‍ ശ്രീ. സക്‌സേന വൈദഗ്ധ്യം നേടിയിട്ടുണ്ട്.
റോയിലെ കറ പുരളാത്ത സേവനം മാനിച്ച് 2005-ല്‍ സ്ത്യുത്യര്‍ഹ സേവനത്തിനും 2012-ല്‍ അതിവിശിഷ്ട സേവനത്തിനുമുള്ള പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ND MRD - 871
***
(रिलीज़ आईडी: 1554274)
आगंतुक पटल : 202