ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി (നഗരം) പ്രകാരം അനുവദിച്ച വീടുകളുടെ എണ്ണം 65 ലക്ഷം കവിഞ്ഞു

प्रविष्टि तिथि: 28 NOV 2018 3:47PM by PIB Thiruvananthpuram


രാജ്യത്ത് പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിക്ക് (നഗരം) കീഴില്‍ ഇതുവരെ അനുവദിച്ച മൊത്തം വീടുകളുടെ എണ്ണം 65,04,037 ആയി. നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കായി താങ്ങാവുന്ന നിരക്കിലുള്ള മറ്റൊരു 2,05,442 വീടുകളുടെ നിര്‍മ്മാണത്തിന് കൂടി കേന്ദ്ര ഭവന നിര്‍മ്മാണ നഗരകാര്യ മന്ത്രാലയം അനുമതി നല്‍കി. ന്യൂഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര നിരീക്ഷണ സമിതിയുടെ 40-ാമത് യോഗത്തിലാണ് അനുമതി നല്‍കിയത്. 3,082 കോടി രൂപയുടെ കേന്ദ്ര സഹായത്തോടെ മൊത്തം 7391 കോടി ചെലവ് വരുന്ന 392 പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.

മഹാരാഷ്ട്രയ്ക്ക് 116042 വീടുകളും, കര്‍ണ്ണാടകത്തിന് 31,657 വീടുകളുമാണ് അനുവദിച്ചിട്ടുള്ളത്. ബീഹാറിന് 26,880 ഉം, തമിഴ്‌നാടിന് 15,529 ഉം, ജമ്മുകാശ്മീര്‍ 15,334 വീടുകളും നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ND   MRD - 869


(रिलीज़ आईडी: 1554170) आगंतुक पटल : 142
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu