പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക ശൗചാലയ ദിനം പ്രമാണിച്ച് പ്രധാനമന്ത്രിയുടെ സന്ദേശം
പോസ്റ്റഡ് ഓണ്‍:
19 NOV 2018 11:19AM by PIB Thiruvananthpuram
ലോക ശൗചാലയ ദിനം പ്രമാണിച്ചുള്ള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ സന്ദേശത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ :
'ഇന്ന്, ലോക ശൗചാലയ ദിനത്തില്‍, രാജ്യത്തെമ്പാടും പൊതു ശുചിത്വ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിലുള്ള നമ്മുടെ പ്രതിബദ്ധത നാം ആവര്‍ത്തിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അസാധാരണമായ വേഗതയില്‍ രാജ്യത്തെ ശുചിത്വ വ്യാപനം വര്‍ദ്ധിച്ചതില്‍ ഞങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് അഭിമാനമുണ്ട്.
ശുചിത്വമുള്ള ഒരു ഇന്ത്യയ്ക്കും, മെച്ചപ്പെട്ട ശൗചാലയ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനും വേണ്ടിയുള്ള പ്രസ്ഥാനം ഒരു ജനകീയ മുന്നേറ്റമാണ്. ഈ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് 130 കോടി ഇന്ത്യാക്കാരാണ്, വിശേഷിച്ചും വനിതകളും, യുവജനങ്ങളും. ഒരു ശുചിത്വ ഭാരതം എന്ന സ്വപ്നം നിറവേറ്റാനായി യത്‌നിക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.'
ND MRD - 849
***
( റിലീസ് ഐ.ഡി: 1553357)
സന്ദര്‍ശക കൗണ്ടര്‍ : 158