ധനകാര്യ മന്ത്രാലയം
കറന്‍സി അസാധുവാക്കലിന്റെ പ്രഭാവം
പോസ്റ്റഡ് ഓണ്‍:
08 NOV 2018 12:19PM by PIB Thiruvananthpuram
അരുണ്‍ ജെയ്റ്റ്‌ലി, കേന്ദ്ര ധനകാര്യമന്ത്രി
കറന്‍സി അസാധുവാക്കലിന് ശേഷം രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു.
സമ്പദ്ഘടനയെ ചിട്ടപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളുടെ ശൃംഖലയിലെ ഒരു മുഖ്യ ചുവടുവയ്പ്പായിരുന്നു കറന്‍സി അസാധുവാക്കല്‍.
ഇന്ത്യയ്ക്ക് പുറത്തുള്ള കള്ളപ്പണത്തെയാണ് ഗവണ്‍മെന്റ് ആദ്യം ലക്ഷ്യമിട്ടത്. പിഴയടച്ച് ഈ പണം തിരികെ കൊണ്ട് വരാന്‍ സ്വത്ത് കൈവശമുള്ളവരോട് ആവശ്യപ്പെട്ടു. ഇതില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ കള്ളപ്പണ നിയമത്തിന്‍ കീഴില്‍ നടപടികള്‍ കൈക്കൊണ്ടുവരികയാണ്. വിദേശത്തുള്ള എല്ലാ അക്കൗണ്ടുകളുടെയും, സ്വത്ത് വിവരങ്ങളുടെയും വിശദാംശങ്ങള്‍ ഗവണ്‍മെന്റിന് ലഭിച്ചതോടെ ഈ നിയമ ലംഘകര്‍ക്കെതിരെ നടപടി തുടങ്ങി.
പ്രത്യക്ഷ, പരോക്ഷ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് സുഗമമാക്കുന്നതിനും, നികുതി അടിത്തറ വിപുലീകരിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി.
ദുര്‍ബല വിഭാഗങ്ങള്‍ പോലും ഔപചാരിക സമ്പദ്ഘടനയുടെ ഭാഗമായി മാറുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള മറ്റൊരു സുപ്രധാന ചുവട് വയ്പ്പായിരുന്നു സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍. ജന്‍ ധന്‍ അക്കൗണ്ടുകള്‍ മിക്ക ജനങ്ങളെയും ബാങ്കിംഗ് സംവിധാനവുമായി ബന്ധപ്പെടുത്തി. ഗവണ്‍മെന്റ് സഹായ സംവിധാനത്തില്‍ നിന്ന് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് എത്തുന്നുവെന്ന് ആധാര്‍ നിയമം ഉറപ്പാക്കി. പരോക്ഷ നികുതികളുടെ കാര്യത്തില്‍ നികുതി പ്രക്രിയകള്‍ ലളിതമാക്കുന്നത് ജി.എസ്.റ്റി. ഉറപ്പാക്കി. ഇന്നിപ്പോള്‍ നികുതി സംവിധാനത്തെ വെട്ടിച്ച് കടന്ന് കളയുകയെന്നത് വളരെയധികം ബുദ്ധിമുട്ടാണ്.
പണത്തിന്റെ പങ്ക്
പണം പ്രബലമായ ഒരു സമ്പദ്ഘടനയാണ് ഇന്ത്യയുടേത്. പണമിടപാടുകളില്‍ അജ്ഞാതാവസ്ഥ നിലനിന്ന് പോന്നിരുന്നത്. ബാങ്കിംഗ് സംവിധാനത്തെ കുറുക്ക് വഴികളിലൂടെ മറികടന്ന് നികുതി വെട്ടിപ്പിന് സഹായിച്ചിരുന്നു. എന്നാല്‍ കറന്‍സി അസാധുവാക്കല്‍ നിക്ഷേപകരെ പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിതരാക്കി. നിക്ഷേപിക്കപ്പെട്ട പണവും, അതിന്റെ ഉടമകളെയും തിരിച്ചറിഞ്ഞതോടു കൂടി, ഓണ്‍ലൈന്‍ പ്രതികരണങ്ങളിലൂടെ സംശയാസ്പദമായ 17.42 ലക്ഷം അക്കൗണ്ട് ഉടമകളെ കണ്ടെത്തി. നിയമ ലംഘകര്‍ ശിക്ഷാ നടപടികള്‍ നേരിട്ടു. വന്‍ തോതിലുള്ള നിക്ഷേപം ബാങ്കുകളുടെ ശേഷി മെച്ചപ്പെടുത്തി. ഈ പണത്തിന്റെ ഗണ്യമായൊരു ഭാഗം പുനര്‍ നിക്ഷേപത്തിനായി മ്യൂച്ചല്‍ ഫണ്ടുകളിലേയ്ക്ക് വഴിതിരിച്ച് വിട്ടു. അതോടെ അത് ഔപചാരിക സംവിധാനത്തിന്റെ ഭാഗമായി.
മനസിലാക്കാന്‍ കഴിയാത്ത വാദഗതി
കറന്‍സി റദ്ദാക്കലിന് എതിരായ തെറ്റായ വിമര്‍ശനങ്ങളില്‍ ഒന്നാണ് മൊത്തം പണവും ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടുവെന്നത്. പണം പിടിച്ചെടുക്കല്‍ കറന്‍സി റദ്ദാക്കലിന്റെ ഒരു ലക്ഷ്യമായിരുന്നില്ല. പണത്തെ ഔപചാരിക സമ്പദ്ഘടനയിലേയ്ക്ക് കൊണ്ട് വരികയും അതിന്റെ ഉടമകളെ കൊണ്ട് നികുതി ഒടുക്കുകയുമായിരുന്നു വിശാലമായ ലക്ഷ്യം. ഇന്ത്യയെ പണ കൈമാറ്റത്തില്‍ നിന്ന് ഡിജിറ്റല്‍ പണമിടപാടുകളിലേയ്ക്ക് നീക്കുന്നതിന് സംവിധാനം ഉലയ്‌ക്കേണ്ടത് ആവശ്യമായിരുന്നു. ഇത് തീര്‍ച്ചയായും ഉയര്‍ന്ന നികുതി കൈമാറ്റ വരുമാനത്തിലും, ഉയര്‍ന്ന നികുതി അടിത്തറയിലും പ്രഭാവമുണ്ടാക്കി.
ഡിജിറ്റല്‍വല്‍ക്കരണത്തിന്മേലുള്ള ഫലങ്ങള്‍
രണ്ട് സെറ്റ് മൊബൈല്‍ ഉപയോക്താക്കള്‍ തമ്മില്‍ തല്‍സമയത്തുള്ള പണമിടപാടുകള്‍ സാധ്യമാക്കുന്നതിനുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയിസ് (യു.പി.ഐ) 2016 ലാണ് ആരംഭിച്ചത്. അതിന്റെ പണമിടപാടുകള്‍ 2016 ഒക്‌ടോബറില്‍ 0.5 ബില്ല്യണ്‍ രൂപയില്‍ നിന്ന് 2018 സെപ്റ്റംബര്‍ ആയപ്പോള്‍ 598 ബില്ല്യണ്‍ രൂപയായി. ഭാരത് ഇന്റര്‍ഫെയ്‌സ് ഫോര്‍ മണി (ഭീം) എന്ന ആപ്പ് യു.പി.ഐ. ഉപയോഗിച്ചുള്ള പണമിടപാടുകള്‍ വേഗത്തിലാക്കാന്‍ വേണ്ടി എന്‍.പി.സി.ഐ. വികസിപ്പിച്ചതാണ്. അത് നിലവില്‍ 1.25 കോടി ജനങ്ങള്‍ ഉപയോഗിച്ച് വരുന്നു. ഭീം വഴിയുള്ള ഇടപാടുകള്‍ 2016 സെപ്റ്റംബറില്‍ 0.02 ബില്ല്യണ്‍ രൂപയില്‍ നിന്ന് 2018 സെപ്റ്റംബറില്‍ 70.6 ബില്ല്യണ്‍ രൂപയായി.
2017 ജൂണില്‍ മൊത്തം യു.പി.ഐ. ഇടപാടുകളില്‍ ഭീം ഇടപാടുകളിടു വിഹിതം ഏകദേശം 48 ശതമാനമായി.
ഇ-കോമേഴ്‌സിനും, പോയിന്റ് ഓഫ് സെയിലിനും (പി.ഒ.എസ്.) ഒരുപോലെ ഉപയോഗിക്കുന്നതാണ് റു-പേ കാര്‍ഡ്. അതിന്റെ കൈമാറ്റം കറന്‍സി റദ്ദാക്കലിന്‍ മുമ്പുള്ള 8 ബില്ല്യണ്‍ രൂപയില്‍ നിന്ന് 2018 സെപ്റ്റംബര്‍ ആയപ്പോള്‍ പി.ഒ.എസ്. ല്‍ 57.3 ബില്ല്യണ്‍ രൂപയായി. ഇ-കോമേഴ്‌സിലാകട്ടെ 3 ബില്ല്യണ്‍ രൂപയില്‍ നിന്ന് 27 ബില്ല്യണ്‍ രൂപയായി. ഇന്ന് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച യു.പി.ഐ., റു-പേ പണമടവ് സംവിധാനം കാരണം വീസ, മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് ഇന്ത്യയില്‍ വിപണി വിഹിതം കുറയുകയാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യു.പി.ഐ. സംവിധാനത്തിലൂടെ നടത്തുന്ന ഇടപാടുകള്‍ 65 ശതമാനത്തോളമായി.
പ്രത്യക്ഷ നികുതികളിലെ പ്രഭാവം
കറന്‍സി അസാധുവാക്കലിന്റെ പ്രഭാവം വ്യക്തിഗത ആദായ നികുതി വരുമാനത്തില്‍ അനുഭവപ്പെട്ടു. 2018-19 സാമ്പത്തിക വര്‍ഷം (31-01-2018 വരെ) ഈ ഇനത്തിലുള്ള വരുമാനം മുന്‍വര്‍ഷത്തെക്കാള്‍ 20.2 ശതമാനം അധികമായിരുന്നു. കമ്പനി നികുതി പിരിവും 19.5 ശതമാനം കൂടുതലായിരുന്നു. കറന്‍സി അസാധുവാക്കലിന് രണ്ട് വര്‍ഷം മുമ്പത്തേതിനെക്കാള്‍ പ്രത്യക്ഷ നികുതി പിരിവില്‍ യഥാക്രമം 6.6 ശതമാനത്തിന്റെയും 9 ശതമാനത്തിന്റെയും വര്‍ദ്ധനവുണ്ടായി. കറന്‍സി അസാധുവാക്കലിന് രണ്ട് വര്‍ഷം ശേഷം 14.6 ശതമാനത്തിന്റെയും, (2016-17 ല്‍ കറന്‍സി അസാധുവാക്കലിന് മുമ്പുള്ള മാസങ്ങളില്‍) 2017-18 ല്‍ 18 ശതമാനത്തിന്റെയും വര്‍ദ്ധനയുണ്ട്.
അതുപോലെ 2017-18 വര്‍ഷത്തില്‍ ഫയല്‍ ചെയ്ത നികുതി റിട്ടേണുകളുടെ എണ്ണം 6.86 കോടിയായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം കൂടുതലാണിത്. ഈ വര്‍ഷം 31-10-2018 ലെ കണക്ക് പ്രകാരം 5.99 കോടി റിട്ടേണുകള്‍ ഇതിനകം ഫയല്‍ ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ തീയതി വരെയുള്ളതിനെ അപേക്ഷിച്ച് 54.33 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്. ഈ വര്‍ഷം പുതുതായി റിട്ടേണുകള്‍ ഫയല്‍ ചെയ്തവരുടെ എണ്ണം 86.35 ലക്ഷമാണ്.
2014 മേയില്‍ ഈ ഗവണ്‍മെന്റ് അധികാരത്തിലെത്തിയപ്പോള്‍ ആദായ നികുതി ഫയല്‍ ചെയ്യുന്നവരുടെ മൊത്തം എണ്ണം 3.8 കോടിയായിരുന്നു. ഈ ഗവണ്‍മെന്റിന്റെ ആദ്യ നാല് വര്‍ഷക്കാലത്ത് ഇത് 6.86 കോടിയിലേയ്ക്ക് ഉയര്‍ന്നു. ഈ ഗവണ്‍മെന്റ് ആദ്യ 5 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആദായ നികുതി ദായകരുടെ എണ്ണം ഇരട്ടിയോടടുക്കും.
പരോക്ഷ നികുതിയിലെ പ്രഭാവം
കറന്‍സി അസാധുവാക്കലും ജി.എസ്.റ്റി. നടപ്പിലാക്കലും വന്‍തോതിലുള്ള പണകൈമാറ്റം അവസാനിപ്പിച്ചു. ഡിജിറ്റല്‍ പണമിടപാടുകളിലെ വര്‍ദ്ധന വളരെ പ്രകടമായി. സമ്പദ്ഘടനയുടെ ഈ ചിട്ടപ്പെടുത്തല്‍ നികുതിദായകരുടെ അടിത്തറ ജി.എസ്.റ്റി. നടപ്പിലാക്കലിന് മുമ്പുള്ള 6.4 ദശലക്ഷത്തില്‍ നിന്ന് ജി.എസ്.റ്റി നടപ്പാക്കലിന് ശേഷം 12 ദശലക്ഷം നികുതിദായകരായി. ചരക്കുകളിലെയും, സേവനങ്ങളിലെയും യഥാര്‍ത്ഥ ഉപഭോഗം നികുതി ഘടനയുടെ ഭാഗമായി രേഖപ്പെടുത്തുന്നത് ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് സമ്പദ്ഘടനയില്‍ പരോക്ഷ നികുതി വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഇത് കേന്ദ്രത്തിനും, സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ പ്രയോജനകരമായി. ജി.എസ്.ടി. ക്ക് ശേഷം എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രതിവര്‍ഷം നികുതിയില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധന നിയമപരമായി ലഭിക്കുന്നുണ്ട്. നികുതിദായകര്‍ക്ക് തങ്ങളുടെ ബിസിനസ്സിന്റെ വിറ്റ് വരവ് വെളിപ്പെടുത്തണമെന്നത് പരോക്ഷ നികുതി കണക്ക്കൂട്ടലുകളിന്മേല്‍ പ്രഭാവമുണ്ടാക്കിയതു മാത്രമല്ല മറിച്ച് അതില്‍ നിന്നുള്ള ആദായ നികുതിയും നികുതി കണക്കാക്കലില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പ് വരുത്തും. 2014-15 ല്‍ പരോക്ഷ നികുതി ജി.ഡി.പി. അനുപാദം 4.4 ശതമാനമായിരുന്നു. ജി.എസ്ടിക്ക് ശേഷം അത് ഒരു ശതമാനമെങ്കിലും കൂടി 5.4 ശതമാനത്തിലെത്തി.
ചെറുകിട നികുതിദായകര്‍ക്ക് 97,000 കോടി രൂപയുടെ വാര്‍ഷിക ആദായ നികുതി ഇളവും ജി.എസ്.ടി. നികുതി ദായകര്‍ക്ക് 80,000 കോടി രൂപയുടെ ഇളവ് നല്‍കുന്നുണ്ടെങ്കിലും നികുതി പിരിവ് വര്‍ദ്ധിച്ചിട്ടുണ്ട്. പ്രത്യക്ഷ, പരോക്ഷ നികുതികളുടെ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും നികുതി പിരിവ് കൂടിയിട്ടുണ്ട്. നികുതി അടിത്തറ വിപുലീകരിക്കപ്പെട്ടു. ജി.എസ്.ടിക്ക് മുമ്പ് 31 ശതമാനം നികുതി ചുമത്തിയിരുന്ന 334 ഉല്‍പ്പന്നങ്ങളുടെ ജി.എസ്.ടി നിരക്കില്‍ കുറവുണ്ടായി.
ഗവണ്‍മെന്റ് ഈ വരുമാനം ഉപയോഗിച്ചത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യ സൃഷ്ടിക്കും, സാമൂഹിക മേഖലയ്ക്കും, ഗ്രാമീണ ഇന്ത്യയ്ക്കും വേണ്ടിയാണ്. ഗ്രാമങ്ങളെ റോഡുകള്‍ വഴി ബന്ധിപ്പിച്ചതും, എല്ലാ വീട്ടിലും വൈദ്യുതി എത്തിച്ചതും ഗ്രാമങ്ങളിലെ പൊതു ശുചിത്വ നിലവാരം 92 ശതമാനത്തിലെത്തിച്ചതും, വിജയകരമായ ഭവന പദ്ധതിയും, 8 കോടി ദരിദ്ര്യ ഭവനങ്ങളില്‍ പാചകവാതക കണക്ഷനും മറ്റും ലഭ്യമാക്കിയതിനെയുമെല്ലാം നമുക്ക് മറ്റെങ്ങനെ വീക്ഷിക്കാനാകും. ആയുഷ്മാന്‍ ഭാരതിന്റെ കീഴില്‍ 10 കോടി കുടുംബങ്ങളെ ഉള്‍പ്പെടുത്തുകയും, ഭക്ഷ്യ സബ്‌സിഡിക്ക് 1,62,000 കോടി രൂപ ചെലവിടുകയും കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങ് വിലയില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധന വരുത്തുകയും, വിജയകരമായ വിള ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുകയും ചെയ്തു. സമ്പദ്ഘടനയുടെ ചിട്ടപ്പെടുത്തലാണ് 13 കോടി സംരംഭകര്‍ക്ക് മുദ്രാ വായ്പ ലഭിക്കാന്‍ വഴിയൊരുക്കിയത്. 7-ാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ ആഴ്ചകള്‍ക്കുള്ളില്‍ നടപ്പിലാക്കുകയും ഒരു റാങ്ക്, ഒരു പെന്‍ഷന്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു.
കൂടുതല്‍ ചിട്ടപ്പെടുത്തല്‍, കൂടുതല്‍ വരുമാനം, പാവപ്പെട്ടവര്‍ക്കായി കൂടുതല്‍ വിഭവങ്ങള്‍, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, നമ്മുടെ പൗരന്മാര്‍ക്ക് മെച്ചപ്പെട്ട ജീവിത ഗുണനിലവാരം.
...............
( റിലീസ് ഐ.ഡി: 1552113)
സന്ദര്‍ശക കൗണ്ടര്‍ : 222