പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആണവത്രയം പൂര്‍ത്തിയാക്കിയ ഐ.എന്‍.എസ്. അരിഹാന്തിലെ അംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 05 NOV 2018 2:20PM by PIB Thiruvananthpuram

തന്ത്രപ്രദാനമായ ആക്രമണശേഷിയുള്ളആണവഅന്തര്‍വാഹിനി ഐ.എന്‍.എസ്. അരിഹാന്തിലെജോലിക്കാരെ പ്രധാനമന്ത്രി ഇന്ന്‌ സ്വീകരിച്ചു. രാജ്യത്തിന്റെ അതിജീവന ശേഷിയുള്ള ആണവത്രയം സ്ഥാപിച്ചു കൊണ്ട്അതിന്റെആദ്യ ആക്രമണ പ്രതിരോധ പട്രോള്‍ പൂര്‍ത്തിയാക്കിഅടുത്തിടെയാണ്അന്തര്‍വാഹിനി തിരിച്ചെത്തിയത്.

ഇന്ത്യയുടെആണവത്രയം പൂര്‍ത്തീകരിക്കുന്നതിന് ഐ.എന്‍.എസ്. അരിഹാന്തിന്റെവിജയകരമായവിന്യാസത്തിന്റെ പ്രാധാന്യംചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആണവ അന്തര്‍വാഹിനികളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തനം എന്നിവയ്ക്ക്‌ശേഷിയുള്ളലോകത്തെ ഏതാനും രാജ്യങ്ങളുടെ പട്ടികയില്‍ഇന്ത്യയെഎത്തിച്ച നേട്ടത്തിന്, അന്തര്‍വാഹിനിയിലെജോലിക്കാരെയും, ഇതുമായി ബന്ധപ്പെട്ട എല്ലാവരെയുംഅഭിനന്ദിച്ചു. 
ആണവഅന്തര്‍വാഹിനി തദ്ദേശീയമായിവികസിപ്പിച്ച് പ്രവര്‍ത്തന ക്ഷമമാക്കിയത്‌രാജ്യത്തിന്റെസാങ്കേതികസാമര്‍ത്ഥ്യത്തിന്റെസാക്ഷ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെസുരക്ഷിതത്വംഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന ഈ നേട്ടം സാധ്യമാക്കിയതിന് ബന്ധപ്പെട്ട എല്ലാവരുടെയും അര്‍പ്പണ ബോധത്തിനും, പ്രതിബദ്ധതയ്ക്കും യോജിച്ച പ്രവര്‍ത്തനത്തിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

ഇന്ത്യയുടെ ധീരരായസൈനികരുടെ പ്രതിബദ്ധതയെയും, ശാസ്ത്രജ്ഞരുടെ പ്രതിഭയെയും, സ്ഥിരോത്സാഹത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇവരുടെഅക്ഷീണയത്‌നങ്ങളാണ്ആണവ പരീക്ഷണങ്ങളുടെശാസ്ത്രീയ നേട്ടങ്ങള്‍ അതീവസങ്കീര്‍ണ്ണവും, വിശ്വാസയോഗ്യവുമായആണവ ത്രയം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചത്. ഇത്‌സംബന്ധിച്ച ഇന്ത്യയുടെസാമര്‍ത്ഥ്യത്തെയും, നിശ്ചയദാര്‍ഢ്യത്തെയുംകുറിച്ചുള്ളഎല്ലാസംശയങ്ങളും, ചോദ്യങ്ങളുംഅദ്ദേഹംദൂരീകരിച്ചു. 

കരുത്തുറ്റഒരുഇന്ത്യയാണ്ഇന്ത്യയിലെ ജനങ്ങളുടെഅഭിലാഷമെന്നുംഅതിനായിഒരു നവഇന്ത്യ നിര്‍മ്മിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മാര്‍ഗ്ഗത്തിലെഎല്ലാവെല്ലുവിളികളുംതരണം ചെയ്യാന്‍ അവര്‍അക്ഷീണം പരിശ്രമിച്ചു. ഇന്ത്യാക്കാരുടെആശായാഭിലാഷങ്ങള്‍കരുത്തുറ്റഒരുഇന്ത്യ നിറവേറ്റുമെന്ന്അദ്ദേഹംഊന്നിപ്പറഞ്ഞു. അനിശ്ചിതത്വങ്ങളും, ആശങ്കകളും നിറഞ്ഞഒരുലോകത്ത്‌വിശ്വസമാധാനത്തിനും, സ്ഥിരതയ്ക്കുംവേണ്ടിയുള്ളഒരുസുപ്രധാന സ്തംഭമായിരിക്കുംഅതെന്നുംഅദ്ദേഹം പറഞ്ഞു.

ദീപങ്ങളുടെഉത്സവമായദീപാവലിയുടെവേളയില്‍അന്തര്‍വാഹിനിയിലെജോലിക്കാര്‍ക്കും, അവരുടെകുടുംബങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍അര്‍പ്പിച്ചു. എല്ലാത്തരം ഭയങ്ങളെയും, അന്ധകാരത്തെയുംവെളിച്ചംഇല്ലാതാക്കുന്നതുപോലെരാജ്യത്തിന്റെ നിര്‍ഭയത്വത്തിന്റെ അഗ്രഗാമിആയിരിക്കുംഐ.ഐ.എസ്. അരിഹാന്ത്എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഉത്തരവാദിത്തമുള്ളഒരുരാഷ്ട്രമെന്ന നിലയ്ക്ക്, അതിന്റെആണവ നിയന്ത്രണ അതോറിറ്റിക്ക്കീഴെ, കര്‍ശനമായരാഷ്ട്രീയ നിയന്ത്രണത്തിനുകീഴില്‍ശക്തമായആണവശാസന, നിയന്ത്രണ ഘടന ഇന്ത്യസ്ഥാപിച്ചിട്ടുണ്ട്.  2003 ജനുവരി 04 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ. അടല്‍ ബിഹാരിവാജ്‌പേയിയുടെകീഴില്‍ചേര്‍ന്ന സുരക്ഷിതത്വംസംബന്ധിച്ച കേന്ദ്ര മന്ത്രിസഭാസമിതികൈക്കൊണ്ട തീരുമാനത്തില്‍വിവക്ഷിക്കുന്നതുപോലെ'ക്രെഡിബിള്‍ മിനിമംവിത്ത് ഡിറ്ററന്‍സ്, നോ ഫസ്റ്റ്‌യൂസ്'എന്ന പ്രമാണത്തില്‍ഇന്ത്യതുടര്‍ന്നും പ്രതിബദ്ധമായിരിക്കും.
ND/MRD 



(Release ID: 1552039) Visitor Counter : 235