വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
49-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ത്യന്‍ പനോരമയില്‍ ആറ് മലയാള ചിത്രങ്ങള്‍ ഉദ്ഘാടന ചിത്രം ഷാജി എന്‍. കരുണിന്റെ 'ഓള്'
Posted On:
31 OCT 2018 10:18AM by PIB Thiruvananthpuram
നവംബര്‍ 20 മുതല്‍ 25 വരെ ഗോവയില്‍ നടക്കുന്ന 49-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യന്‍ പനോരമയിലേയ്ക്ക് 22 ഫീച്ചര്‍ ചിത്രങ്ങളും, നാല് മെയിന്‍സ്ട്രീം ചിത്രങ്ങളും തിരഞ്ഞെടുത്തു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത 'ഓള്' ആണ് പനോരമയിലെ ഉദ്ഘാടന ചിത്രം.
ജയരാജിന്റെ 'ഭയാനകം', റഹിം ഖാദറിന്റെ 'മക്കാന', എബ്രിഡ് ഷൈനിന്റെ 'പൂമരം', സക്കറിയയുടെ 'സുഡാനി ഫ്രം നൈജീരീയ', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ മ യൗ' എന്നിവയാണ് പനോരമയിലേയ്ക്ക് തിരഞ്ഞെടുത്ത മറ്റ് ചിത്രങ്ങള്‍.
പനോരമയില്‍ ഉള്‍പ്പെടുത്തിയ വിവിധ ഭാഷാ ചിത്രങ്ങളുടെ പട്ടിക ചുവടെ :
ക്രമനമ്പര്‍ ചിത്രത്തിന്റെ പേര് ഭാഷ സംവിധായകന്‍
1 ഓള് (ഉദ്ഘാടന ചിത്രം) മലയാളം ഷാജി എന്‍. കരുണ്‍
2 നഗര്‍കീര്‍ത്തന്‍ ബംഗാളി കൗഷിക്ക് ഗാംഗുലി
3 സാ ബംഗാളി അര്‍ജിത്ത് സിംഗ്
4 ഉമ ബംഗാളി ശ്രീജിത്ത് മുഖര്‍ജി
5 അഭ്യക്തോ ബംഗാളി അര്‍ജ്ജുന്‍ ദത്ത
6 ഉറോചോണ്ടി ബംഗാളി അഭിഷേക് സാഹ
7 ഒക്‌ടോബര്‍ ഹിന്ദി ഷൂജിത്ത് സര്‍ക്കാര്‍
8 ഭോര്‍ ഹിന്ദി കാമാഖ്യ നാരായണ്‍ സിംഗ്
9 സിന്‍ജാര്‍ ജസരി പാമ്പള്ളി
10 വാക്കിംഗ് വിത്ത് ദ വിന്‍ഡ് ലഡാക്കി പ്രവീണ്‍ മോര്‍ഛാലെ
11 ഭയാനകം മലയാളം ജയരാജ്
12 മക്കാന മലയാളം റഹിം ഖാദര്‍
13 പൂമരം മലയാളം എബ്രിഡ് ഷൈന്‍
14 സുഡാനി ഫ്രം നൈജീരിയ മലയാളം സക്കറിയ
15 ഇ മ യൗ മലയാളം ലിജോ ജോസ് പെല്ലിശ്ശേരി
16 ഥാപ്പ മറാത്തി നിപുന്‍ അവിനാഷ് ധര്‍മ്മാധികാരാരി
17 അമി ദോഖല്‍ മറാത്തി പ്രതിമ ജോഷി
18 ടു ലെറ്റ് തമിഴ് ചേഴിയന്‍ രാ
19 ബാരം തമിഴ് പ്രിയ കൃഷ്ണ സ്വാമി
20 പെരിയരും പെരിമാള്‍ ബി.എ. ബി.എല്‍ തമിഴ് മാരി സെല്‍വരാജ്
21 പേരന്‍മ്പ് തമിഴ് റാം
22 പടായി തുളു അഭയ സിംഹ
മെയിന്‍സ്ട്രീം സിനിമ
23 മഹാനടി തെലുങ്ക് നാഗാശ്വിന്‍
24 ടൈഗര്‍ സിന്ദാ ഹേ ഹിന്ദി അലി അബ്ബാസ് സഫര്‍
25 പത്മാവത് ഹിന്ദി സഞ്ജയ് ലീല ബന്‍സാലി
26 റാസി ഹിന്ദി മേഘന ഗുല്‍സാര്‍
സംവിധായകനും തിരകഥാകൃത്തുമായ റാഹുല്‍ റവൈല്‍ അദ്ധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. സംവിധായകന്‍ മേജര്‍ രവി, പത്രപ്രവര്‍ത്തകനും, കോളമിസ്റ്റുമായ കെ.ജി.സുരേഷ്, ചലച്ചിത്ര നിരൂപകന്‍ എന്‍. വിശ്വനാഥ് തുടങ്ങിയവര്‍ ജൂറി അംഗങ്ങളാണ്.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഷൈനി ജേക്കബ് ബെഞ്ചമിന്റെ 'സ്വോഡ് ഓഫ് ലിബര്‍ട്ടി', രമ്യാരാജിന്റെ 'മിഡ്‌നൈറ്റ് റണ്‍', വിനോദ് മങ്കരയുടെ ലാസ്യം എന്നീ ചിത്രങ്ങളാണ് പനോരമയിലേയ്ക്ക് തിരഞ്ഞെടുത്തത്.
ND MRD - 802
***
(Release ID: 1551474)