മന്ത്രിസഭ

പുതിയ എയിംസുകളില്‍ ഡയറക്ടറുടെ ഒരു അധിക തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭയുടെ അനുമതി

Posted On: 24 OCT 2018 1:25PM by PIB Thiruvananthpuram


റായ് ബെറേലി (ഉത്തര്‍ പ്രദേശ്), ഗോരഖ്പൂര്‍ (ഉത്തര്‍ പ്രദേശ്), ഭട്ടിന്‍ഡ (പഞ്ചാബ്), ഗുവാഹത്തി (അസം), ബിലാസ്പൂര്‍ (ഹിമാചല്‍ പ്രദേശ്), ദേവ്ഘര്‍ (ജാര്‍ഖണ്ഡ്) എന്നിവിടങ്ങളില്‍ പുതുതായി തുടങ്ങിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സ് (എയിംസ്)   ഓരോന്നിലും 2,25,000 രൂപ അടിസ്ഥാന ശമ്പളത്തിലും ഒപ്പം 2,37,500 രൂപയില്‍ കവിയാത്ത നോണ്‍ പ്രാക്റ്റീസിംഗ് അലവന്‍സോടും കൂടിയ ഒരു ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡയറക്ടര്‍ ആയിരിക്കും. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊത്തത്തിലുള്ള ഭരണനിര്‍വ്വഹണ ചുമതലയും ഓഫീസര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും ജോലി വിഭജിച്ച് നല്‍കുന്നതിന്റെ ചുമതലയും ഡയറക്ടര്‍ക്കായിരിക്കും.

 



(Release ID: 1550554) Visitor Counter : 103