പ്രധാനമന്ത്രിയുടെ ഓഫീസ്
കാനഡയിലെ പ്രതിപക്ഷ നേതാവ് ആന്‍ഡ്രൂ ഷീര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
പോസ്റ്റഡ് ഓണ്‍:
09 OCT 2018 4:55PM by PIB Thiruvananthpuram
കാനഡയിലെ പ്രതിപക്ഷ നേതാവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായശ്രീ. ആന്‍ഡ്രൂ ഷീര്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. 2015ല്‍ തന്റെ കാനഡ സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയതെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, വിഭിന്ന മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സുഹൃദ്ബന്ധങ്ങള്‍ കൂടുതല്‍ വികസിപ്പിക്കേണ്ടത് സംബന്ധിച്ച തന്റെ കാഴ്ചപ്പാട് ശ്രീ. ഷീര്‍ പങ്കുവെച്ചു.
ഈ മാസം 13 വരെയുള്ള ശ്രീ. ഷീറിന്റെ ഇന്ത്യയിലെ സന്ദര്‍ശനം സുഖകരമാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
ND/MRD
( റിലീസ് ഐ.ഡി: 1549131)
സന്ദര്‍ശക കൗണ്ടര്‍ : 113