റെയില്‍വേ മന്ത്രാലയം
ശുചിത്വ ഭാരത ദൗത്യത്തിനു കീഴില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ റെയില്‍വെ
Posted On:
05 OCT 2018 11:58AM by PIB Thiruvananthpuram
സ്വച്ഛ ഹി സേവാ ദേശീയ ശുചിത്വ പരിപാടിക്കുകീഴില്‍ രണ്ടാഴ്ച നീണ്ടുനിന്ന ഹരിതാവരണ വ്യാപന ദൗത്യത്തില്‍ ഇന്ത്യന്‍ റെയില്‍വെ 13.27 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. 1300 കിലോമീറ്റര്‍ റൂട്ട് കിലോമീറ്റര്‍ പാതയിലും സമീപ പ്രദേശങ്ങളിലും, 13.27 ലക്ഷം വൃക്ഷത്തൈകള്‍ നടുകയും ഒഴിഞ്ഞുകിടക്കുന്ന ഭൂപ്രദേശങ്ങളും ഹരിത പൊതു ഇടങ്ങളാക്കി മാറ്റുകയും ചെയ്തു. റെയില്‍വേ കോളനികള്‍, ജോലി സ്ഥലങ്ങള്‍ എന്നിവയെക്കൂടാതെ, റെയില്‍വേ സ്റ്റേഷനുകള്‍, ബഹുജന സമ്പര്‍ക്കമുള്ള ഓഫീസുകള്‍ തുടങ്ങിയ പൊതു സ്ഥാപനങ്ങളില്‍ സംഘടിപ്പിച്ച ശുചിത്വ പ്രചാരണ പരിപാടിയില്‍ റെയില്‍വേ ഓഫീസര്‍മാരുടെയും, ജീവനക്കാരുടെയും സജീവ പങ്കാളിത്തമുണ്ടായി.
ശുചിത്വ ഭാരത ദൗത്യ പരിപാടിക്കുകീഴില്‍ നടപ്പുവര്‍ഷം 1400 സ്റ്റേഷനുകളില്‍ 1800 കക്കൂസുകള്‍ പുതിയതായി നിര്‍മ്മിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്തു. ലക്ഷ്യമിട്ട 2700 സ്റ്റേഷനുകളില്‍ 2700 കക്കൂസുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതില്‍ 200 എണ്ണം ദിവ്യാംഗര്‍ക്കുവേണ്ടിയുള്ളതാണ്. ലക്ഷ്യമിട്ട 2700 സ്റ്റേഷനുകളിലും കക്കൂസുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതിനായി 300 കോടി രൂപയാണ് റെയില്‍വേ നീക്കിവെച്ചത്.
GK MRD - 760
***
(Release ID: 1548875)