ധനകാര്യ മന്ത്രാലയം

2018 സെപ്റ്റംബറിലെ ജി.എസ്.റ്റി. റവന്യൂ വരുമാനം 94,000 കോടി രൂപ കവിഞ്ഞു

प्रविष्टि तिथि: 01 OCT 2018 12:54PM by PIB Thiruvananthpuram

ഇക്കൊല്ലം സെപ്റ്റംബറിലെ മൊത്തം ജി.എസ്.റ്റി. വരുമാനം 94,442 കോടി രൂപയാണ്. ഇതില്‍ 15,318 കോടി രൂപ കേന്ദ്ര ജി.എസ്.റ്റി. യും 21,061 കോടി രൂപ സംസ്ഥാന ജി.എസ്.റ്റി. യും 50,070 കോടി രൂപ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ള ചരക്ക് സേവന നികുതി വരുമാനവുമാണ്. ഇറക്കുമതി വഴി നേടിയ 25,308 കോടി രൂപയും 7,993 കോടി രൂപയുടെ സെസ്സും ഇതിലുള്‍പ്പെടും. സെപ്റ്റംബര്‍ 30 വരെ മൊത്തം 67 ലക്ഷം റിട്ടേണുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇക്കൊല്ലം ഓഗസ്റ്റ് മാസം ജി.എസ്.റ്റി. യില്‍ നിന്നുള്ള വരുമാനം 93,690 കോടി രൂപയായിരുന്നു.
ND   MRD - 755
***

 


(रिलीज़ आईडी: 1548334) आगंतुक पटल : 157
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , हिन्दी , Tamil