മന്ത്രിസഭ

കാര്‍ഷിക അനുബന്ധമേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ഉസ്‌ബെസ്‌കിസ്ഥാനുമായുള്ള കരാറിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 26 SEP 2018 4:12PM by PIB Thiruvananthpuram

 


കാര്‍ഷിക അനുബന്ധമേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ഉസ്‌ബെസ്‌കിസ്ഥാനമുായി കരാര്‍ ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഇന്ത്യയും ഉസ്‌ബെസ്‌കിസ്ഥാനമുായുള്ള കരാറില്‍ താഴേപ്പറയുന്ന മേഖലകളില്‍ സഹകരണങ്ങളുണ്ടാകും:
1) പരസ്പര താല്‍പര്യമുള്ള നിയമം, നിലവാരം, ഉല്‍പ്പന്ന സാമ്പിളുകള്‍ എന്നിവ സംബന്ധിച്ച വിവരവിനിമയം.
2) ഉസ്‌ബെസ്‌ക്കിസ്ഥാനില്‍ സംയുക്ത കാര്‍ഷിക ക്ലസ്റ്ററുകള്‍ ആരംഭിക്കുക;
3)  ധാന്യ ഉല്‍പ്പാദനം, അവയുടെ വൈവിദ്ധ്യവല്‍ക്കരണം എന്നീ മേഖലകളിലെ അനുഭവസമ്പത്തുകളുടെ വിനിമയം.
4) ആധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള വിത്തുല്‍പ്പാദനമേഖലകളിലെ അനുഭവസമ്പത്തുകളുടെ വിനിമയം.; ബന്ധപ്പെട്ട കക്ഷികളുടെ രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി വിത്തുകളുടെ സര്‍ട്ടിഫിക്കറ്റിംഗുമായി ബന്ധപ്പെട്ട വിവരവിനിമയം; ഗുണപരമായ ഇനങ്ങളുടെ വിത്തുകളുടെ സാമ്പിളുകളുടെ കൈമാറ്റം.
5) ജലസേചനം ഉള്‍പ്പെടെ കാര്‍ഷിക അനുബന്ധമേഖലകളിലെ ജലകാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട സാങ്കേതികവിദ്യകളുടെ പ്രയോഗം.
6) ജനറ്റിക്‌സ്, പ്രജനനം, ബയോടെക്‌നോളജി, സസ്യ സംരക്ഷണം, മണ്ണ്, ഉല്‍പ്പാദനക്ഷമത, സംരക്ഷണം, യന്ത്രവല്‍ക്കരണം, ജലവിഭവം എന്നിവയില്‍ സംയുക്തമായി ശാസ്ത്രീയ ഗവേഷണം നടത്തുകയും ശാസ്ത്രീയഫലം പരസ്പരം പ്രയോഗിക്കുകയും ചെയ്യുക.
7) സസ്യ നിവാരണോപായത്തില്‍ (പ്ലാന്റ് ക്വാറന്റ്റൈന്‍) വികസനവും സഹകരണം വിപുലമാക്കലൂം
8) മൃഗങ്ങളുടെ ആരോഗ്യം, വളര്‍ത്തുപക്ഷികള്‍(പൗള്‍ട്രി), ജനോമിക്‌സ്, നിവാരണോപായങ്ങള്‍ ആരംഭിക്കുക എന്നിവ ഉള്‍പ്പെടെ മൃഗസംരക്ഷണം, മേഖലകളിലെ വൈദഗ്ധ്യങ്ങളുടെ കൈമാറ്റം.
9) കാര്‍ഷിക, ഭക്ഷ്യ വ്യവസായ മേഖലകളിലെ ഗവേഷണ സ്ഥാപനങ്ങള്‍ തമ്മില്‍ ശാസ്ത്രീയ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ സം,ബന്ധിച്ച് (മേളകള്‍, എക്‌സിബിഷനുകള്‍, കോണ്‍ഫറന്‍സുകള്‍, സിമ്പോസിയം) വിവരവിനിമയം.
10) കാര്‍ഷിക ഭക്ഷ്യവിപണനമേഖലകളിലെ സഹകരണം.
11) ഭക്ഷ്യസംസ്‌ക്കരണ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുക.
12) കക്ഷികള്‍ പരസ്പരം സമ്മതിക്കുന്ന മറ്റേത് രൂപത്തിലുള്ള സഹകരണവും.
    രണ്ടു രാജ്യങ്ങളിലേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംയുക്ത കര്‍മ്മസമിതി രൂപീരിക്കുന്നതിന് കരാര്‍ അനുമതി നല്‍കുന്നു.  സഹകരണത്തിനുള്ള പദ്ധതികള്‍ തയാറാക്കുക, ഈ കരാര്‍ നടപ്പാക്കുമ്പോള്‍ ഉയരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുക, കക്ഷികള്‍ നിര്‍ദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുകയെന്നതൊക്കെയാണ് ഈ കര്‍മ്മസമിതിയുടെ ഉത്തരവാദിത്വങ്ങള്‍. കുറഞ്ഞപക്ഷം രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും കര്‍മ്മസമിതി ഇന്ത്യയിലൂം ഉസ്‌ബെസ്‌ക്കിസ്ഥാനിലും മാറിമാറി യോഗം ചേരണം. കരാര്‍ ഒപ്പിടുന്ന ദിവസം മുതല്‍ ഇത് നിലവില്‍വരികയും അഞ്ചുവര്‍ഷത്തെ കാലാവധിയുണ്ടായിരിക്കുകയും ചെയ്യും. അതിന് ശേഷം സ്വാഭാവികമായി തന്നെ അഞ്ചുവര്‍ഷത്തേക്കുകൂടി ഇത് നീട്ടും. കരാര്‍ റദ്ദാക്കണമെന്ന ഉദ്ദേശത്തോടെ രണ്ടുകക്ഷികളില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് വിജ്ഞാപനം ലഭിച്ചുകഴിഞ്ഞാല്‍ ആറു മാസത്തിനകം ഈ കരാര്‍ റദ്ദാക്കണം.
RS/MRD 



(Release ID: 1547644) Visitor Counter : 101