രാജ്യരക്ഷാ മന്ത്രാലയം

9,100 കോടി രൂപയുടെ പ്രതിരോധ  ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി

Posted On: 18 SEP 2018 1:34PM by PIB Thiruvananthpuram

 

രാജ്യത്തെ പ്രതിരോധ സേനകള്‍ക്ക് ആവശ്യമായ 9,100 കോടി രൂപ വിലവരുന്ന ഉപകരണങ്ങള്‍ വാങ്ങാന്‍ രാജ്യരക്ഷാ മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിരോധ സംഭരണ സമിതി (ഡി.എ.സി) അനുമതി നല്‍കി.

പ്രതിരോധ രംഗത്ത് തദ്ദേശവല്‍ക്കരണവും, സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് കൊണ്ട് ഹൈദരാബാദിലെ ഭാരത് ഡയനമിക്‌സ് ലിമിറ്റഡില്‍ നിന്നും ആകാശ് മിസൈല്‍ സംവിധാനത്തിന്റെ രണ്ട് റെജിമെന്റുകള്‍ വാങ്ങാന്‍ അനുമതിയായി. ഇപ്പോള്‍ ഉപയോഗിച്ച് വരുന്ന ആകാശ് മിസൈലിനെക്കാള്‍ ഉയര്‍ന്ന സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള മിസൈലുകളാണ് വാങ്ങുക. റ്റി-90 ടാങ്കുകള്‍ക്ക് ആവശ്യമായജലത്തിനടിയിലും ശ്വസിക്കാന്‍ സഹായിക്കുന്ന ഉപകരണത്തിന്റെ രൂപകല്‍പ്പനയും, വികസനവും തുടരുന്നതിന് പ്രതിരോധ ഗവേഷണ വികസന സംഘടനയ്ക്ക് (ഡി.ആര്‍.ഡി.ഒ) അനുമതി നല്‍കി. ടാങ്കിലുള്ള സൈനികര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ളതാണ് ഈ ഉപകരണം.

റ്റി-90 ടാങ്കുകളുടെ ഗൈഡഡ് വെപ്പണ്‍ സംവിധാനം തദ്ദേശീയമായി വികസിപ്പിക്കുന്നതിനും ഡി.എ.സി. അനുമതി നല്‍കി. നേരത്തെ വിദേശത്ത് നിന്നാണ് ഇത് ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്.
ND/MRD (Release ID: 1546545) Visitor Counter : 56


Read this release in: Marathi , English , Hindi , Tamil