മന്ത്രിസഭ

ഉപഗ്രഹങ്ങള്‍ക്കും വിക്ഷേപണ വാഹനങ്ങള്‍ക്കുമുള്ള ടെലികമാന്‍ഡ് സ്റ്റേഷനുകള്‍, ടെലിമെട്രി ട്രാക്കിങ് എന്നിവയുടെ നടത്തിപ്പിലും ബഹിരാകാശ ഗവേഷണം, ശാസ്ത്രം, ആപ്ലിക്കേഷന്‍ എന്നിവയിലും സഹകരിക്കുന്നതിനായി ഇന്ത്യയും ബ്രൂണേ ദാറുസ്സലാമും തമ്മിലുള്ള ധാരണാപത്രത്തിനു മന്ത്രിസഭയുടെ അനുമതി

Posted On: 12 SEP 2018 4:33PM by PIB Thiruvananthpuram

 

ഉപഗ്രഹങ്ങള്‍ക്കും വിക്ഷേപണ വാഹനങ്ങള്‍ക്കുമുള്ള ടെലികമാന്‍ഡ് സ്റ്റേഷനുകള്‍, ടെലിമെട്രി ട്രാക്കിങ് എന്നിവയുടെ നടത്തിപ്പിലും ബഹിരാകാശ ഗവേഷണം, ശാസ്ത്രം, ആപ്ലിക്കേഷന്‍ എന്നിവയിലും സഹകരിക്കുന്നതിനായി ഇന്ത്യയും ബ്രൂണേ ദാറുസ്സലാമും തമ്മിലുള്ള ധാരണാപത്രത്തെക്കുറിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ വിശദീകരിക്കപ്പെട്ടു. 2018 ജൂലൈ 19നു ന്യൂഡെല്‍ഹിയില്‍വെച്ചാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്. 

നേട്ടങ്ങള്‍:
ഇന്ത്യയുടെ വിക്ഷേപണ വാഹനങ്ങള്‍ക്കും ഉപഗ്രഹ ദൗത്യങ്ങള്‍ക്കും സൗകര്യമൊരുക്കുന്നതിനുള്ള ഗ്രൗണ്ട് സ്റ്റേഷന്‍ തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇന്ത്യക്കു ധാരണാപത്രം അവസരം നല്‍കുന്നു. ഇതോടെ രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും എല്ലാ മേഖലകള്‍ക്കും നേട്ടമുണ്ടാകും. 
ഗ്രൗണ്ട് സ്‌റ്റേഷന്‍ നടത്തിപ്പിലും ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള പരിശീലനത്തിലും പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തേടുന്നതിനു ധാരണാപത്രം പ്രചോദനമേകും. 
 



(Release ID: 1545963) Visitor Counter : 102