പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശുചിത്വം തന്നെ സേവനം പ്രസ്ഥാനത്തില്‍ അണിചേരാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

Posted On: 12 SEP 2018 12:45PM by PIB Thiruvananthpuram

'ശുചിത്വം തന്നെ സേവനം' പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവരെയും ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി പറഞ്ഞു, 'ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികത്തിന് നാം തുടക്കം കുറിക്കുകയാണ്. ശുചിത്വമുള്ള ഒരു ഇന്ത്യയെന്ന ബാപ്പുജിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഐതിഹാസിക ബഹുജന പ്രസ്ഥാനമായ ശുചിത്വ ഭാരത ദൗത്യം നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നതും ഈ ദിവസമാണ്.

ശുചിത്വ ഭാരതത്തിനായി യത്‌നിക്കുന്ന എല്ലാവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

'ശുചിത്വം തന്നെ സേവനം' പ്രസ്ഥാനം സെപ്റ്റംബര്‍ 15 ന് തുടക്കമിടുകയാണ്. ബാപ്പുവിന് പ്രണാമമര്‍പ്പിക്കാനുള്ള വലിയൊരു ശ്രമമാണിത്.

വരൂ, ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു ശുചിത്വ ഭാരതം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരൂ.

15-ാം തീയതി രാവിലെ 9.30 ന് നാം എല്ലാവരും ഒത്ത് ചേര്‍ന്ന് 'ശുചിത്വം തന്നെ സേവനം' പ്രസ്ഥാനത്തിന് തുടക്കം കുറിക്കും. ശുചിത്വ ഭാരത ദൗത്യം ശക്തിപ്പെടുത്തുന്നതിന് ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിച്ചവരോടുള്ള ആശയവിനിമയം ഞാന്‍ ഉറ്റുനോക്കുകയാണ്. അതേ തുടര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും'.

 


(Release ID: 1545757) Visitor Counter : 193