ഷിപ്പിങ് മന്ത്രാലയം

തുറമുഖ തൊഴിലാളികള്‍ക്കുള്ള പുതിയ വേതന കരാര്‍ ഒപ്പിട്ടു ; 1,35,000 പേര്‍ക്ക് പ്രയോജനം ലഭിക്കും ; തുറമുഖ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രമുഖ തുറമുഖങ്ങള്‍ 560 കോടി രൂപ ചെലവിടും

Posted On: 30 AUG 2018 4:37PM by PIB Thiruvananthpuram

ഗ്രൂപ്പ് സി, ഡി വിഭാഗം പോര്‍ട്ട് ആന്റ് ഡോക് തൊഴിലാളികള്‍ക്കായുള്ള പുതിയ വേതന കരാര്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരിയുടെ സാന്നിദ്ധ്യത്തില്‍ മുംബൈയില്‍ ഒപ്പ് വച്ചു. തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ ശമ്പള സ്‌കെയില്‍ 20,900-43,600 ഉം, ഏറ്റവും കൂടുയത് 36,500-88,700 മാണ്.

രാജ്യത്തെമ്പാടുമുള്ള പ്രമുഖ തുറമുഖങ്ങളിലെ 32,000 ലധികം പോര്‍ട്ട് ആന്റ് ഡോക് തൊഴിലാളികള്‍ക്കും, 1,05,000 ഗ്രൂപ്പ് സി ആന്റ് ഡി പെന്‍ഷന്‍കാര്‍ക്ക് ഈ കരാറിന്റെ പ്രയോജനം ലഭിക്കും. എല്ലാ പ്രമുഖ തുറമുഖങ്ങള്‍ക്കും കൂടി പ്രതിവര്‍ഷം മൊത്തം 560 കോടി രൂപയുടെ ബാധ്യത വരും ഇത്.

ഇക്കൊല്ലം ജനുവരി ഒന്ന് മുതല്‍ കരാറിന്‍ മുന്‍കാല പ്രാബല്യമുണ്ടാകും. അഞ്ച് വര്‍ഷത്തേയ്ക്കാണ് കരാറിന്റെ കാലാവധി.
ND MRD - 691
***



(Release ID: 1544547) Visitor Counter : 115