പ്രധാനമന്ത്രിയുടെ ഓഫീസ്
ജുനാഗദ്ജില്ലയിലെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Posted On:
23 AUG 2018 4:46PM by PIB Thiruvananthpuram
ജുനാഗദ്ജില്ലയിലെവിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന്ഉദ്ഘാനം ചെയ്തു. ഗവണ്‍മെന്റ് സിവില്‍ ഹോസ്പിറ്റല്‍ ജുനാഗദ് കാര്‍ഷിക സര്‍വ്വകലാശാലയുടെ പാല്‍സംസ്‌ക്കരണ പ്ലാന്റ്, മറ്റ്‌കെട്ടിടങ്ങള്‍ എന്നിവ ഉദ്ഘാടനം ചെയ്തവയില്‍പ്പെടുന്നു. ഇന്ന്‌രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെടുകയോ, ശിലയിടുകയോചെയ്തവയില്‍ 500 കോടിയോളംരൂപയുടെ 9 പദ്ധതികള്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത്‌കൊണ്ട് പറഞ്ഞു. ഇന്ത്യയുടെവികസന യാത്രയില്‍ പുതിയഊര്‍ജ്ജവും, ഉല്‍സാഹവുമുണ്ടെന്ന്അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെങ്ങുംമെഡിക്കല്‍കോളേജുകളും, ആശുപത്രികളും ഉയര്‍ന്ന് വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്‌രോഗികളെ സഹായിക്കാന്‍ വേണ്ടി മാത്രമല്ലഈ മേഖലയില്‍താല്‍പര്യമുള്ളവര്‍ക്കുകൂടിവേണ്ടിയാണ്. ജന്‍ ഔഷധി യോജനയെക്കുറിച്ചുംഅദ്ദേഹം പരാമര്‍ശിച്ചു. പാവപ്പെട്ടവര്‍ക്കും, മധ്യവര്‍ഗ്ഗക്കാര്‍ക്കുംതാങ്ങാവുന്ന വിലയ്ക്കുള്ളമരുന്നുകള്‍ പ്രാപ്യമാകുന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന്അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ശുചിത്വത്തിലുള്ള ഗവണ്‍മെന്റിന്റെ ഊന്നല്‍ സാര്‍വദേശീയമായി പ്രശംസ നേടിയിട്ടുണ്ട്. ജനങ്ങള്‍ രോഗങ്ങള്‍കാരണം ബുദ്ധിമുട്ടുന്നില്ലെന്ന് ഉറപ്പാക്കുന്ന ശുചിത്വ ഭാരതത്തില്‍വൃത്തിക്കുള്ളഊന്നല്‍ പ്രധാനമാണെന്ന്അദ്ദേഹം പറഞ്ഞു.മികച്ച ഡോക്ടര്‍മാരെയും, പാരാമെഡിക്കല്‍സ്റ്റാഫിനെയുംആരോഗ്യമേഖലയ്ക്ക്ആവശ്യമുണ്ടെന്ന്
അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയില്‍തന്നെ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ആഗോളമായസാങ്കേതികമുന്നേറ്റങ്ങള്‍ക്കൊപ്പം നീങ്ങാന്‍ ഈ മേഖലയ്ക്ക്കഴിയണമെന്നുംകൂട്ടിച്ചേര്‍ത്തു.
ഉടന്‍ നടപ്പാക്കുന്ന പ്രധാന മന്ത്രി ജന്‍ ആരോഗ്യയോജന - ആയുഷ്മാന്‍ ഭാരത്ആരോഗ്യമേഖലയില്‍ പരിവര്‍ത്തനം കൊണ്ടുവരുമെന്നും, പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഉയര്‍ന്ന നിലയിലുള്ള ആരോഗ്യസുരക്ഷ ഉറപ്പാക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
GK/MRD
(Release ID: 1543807)
Visitor Counter : 106