പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

ലോക ജൈവ ഇന്ധന ദിനമായി നാളെ ആചരിക്കും

Posted On: 09 AUG 2018 9:36AM by PIB Thiruvananthpuram

ഈ വര്‍ഷത്തെ ലോക ജൈവ ഇന്ധന ദിനം നാളെ (ആഗസ്റ്റ് 10 ന് ബുധനാഴ്ച) ആചരിക്കും. ന്യൂഡല്‍ഹിയിലുള്ള വിഞ്ജാന്‍ ഭവനില്‍  നടക്കുന്ന ചടങ്ങില്‍   പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുഖ്യാഥിതിയായി പങ്കെടുക്കും. കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ സംബന്ധിക്കും. പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരമായി  ഫോസിലേതര ഇന്ധനങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ  പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും  ജെവ ഇന്ധനമേഖലയിലെ കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ പരിശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുമാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ലോക ജൈവ ഇന്ധനദിനമായി ആചരിക്കുന്നത്.

കരിമ്പ് കര്‍ഷകരടക്കമുള്ള കൃഷിക്കാര്‍, ശാസ്ത്രജ്ഞര്‍, ജൈവ ഇന്ധന സംരംഭകര്‍, കാര്‍ഷിക, ശാസ്ത്ര, എഞ്ചീനീയറിംഗ് വിദ്യാര്‍ത്ഥികള്‍, സാമാജികര്‍, നയതന്ത്ര പ്രതിനിധികള്‍, കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥര്‍, ജൈവോര്‍ജ്ജമേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

ഉദ്ഘാടനത്തെത്തുടര്‍ന്ന് എത്തനോള്‍, ജൈവ -ഡീസല്‍, ജൈവ - സിഎന്‍ജി, രണ്ടാം തലമുറ ജൈവ ഇന്ധനങ്ങള്‍ എന്നിവക്കുവേണ്ടിയുള്ള പ്രത്യേക ആശയവിനിമയ സെഷനും ഉണ്ടാകും.
GK  MRD - 645
***

 


(Release ID: 1542548) Visitor Counter : 245