റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ദേശീയ പാതാ അതോറിറ്റി എസ്.ബി.ഐ.യുമായി 25,000 കോടി രൂപയുടെ വായ്പാ കരാര്‍ ഒപ്പ് വയ്ക്കും

Posted On: 02 AUG 2018 1:35PM by PIB Thiruvananthpuram

ദേശീയ പാതകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 25,000 കോടി രൂപയുടെ ദീര്‍ഘകാല വായ്പ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ദേശീയപാതാ അതോറിറ്റിയും, എസ്.ബി.ഐ. യും നാളെ ധാരണാപത്രത്തില്‍ ഒപ്പ് വയ്ക്കും. ഏതെങ്കിലും ഒറ്റ സ്ഥാപനം ദേശീയ പാതാ അതോറിറ്റിക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന വായ്പാ തുകയാണിത്. ന്യൂഡല്‍ഹിയില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവെയ്‌സ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരിയുടെ സാന്നിദ്ധ്യത്തില്‍ ആയിരിക്കും ഒപ്പിടല്‍.

10 വര്‍ഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. അതില്‍ മൂന്ന് വര്‍ഷത്തെ മോറട്ടോറിയം ഉണ്ടായിരിക്കും. അതിന് ശേഷം 14 തുല്യ അര്‍ദ്ധ വാര്‍ഷിക ഗഡുക്കളായിട്ട് തിരിച്ചടച്ചാല്‍ മതിയാകും. വായ്പാ കാലാവധിയായ 10 വര്‍ഷത്തിനുള്ളില്‍ തുക മുന്‍കൂറായോ അല്ലാതെയോ തിരിച്ചടച്ചാല്‍ മതി. പിഴപ്പലിശ ഉണ്ടാവില്ല. അനുവദിക്കുന്ന മൊത്തം വായ്പാ തുക 25,000 രൂപ 2019  മാര്‍ച്ച് 31 ന് മുമ്പ് വിതരണം ചെയ്യും.

എല്‍.ഐ.സി., എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് എന്നീ സ്ഥപാനങ്ങളില്‍ നിന്നാണ് എല്‍.ഐ.സി. പരമ്പരാഗതമായി വായ്പ എടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷം നികുതി രഹിത ബോണ്ടുകളും, മസാല ബോണ്ടുകളും പുറപ്പെടുവിച്ചിരുന്നു.
ND  MRD – 632
***



(Release ID: 1541466) Visitor Counter : 95


Read this release in: Tamil , English , Hindi