ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം

2.16 ലക്ഷം യന്ത്രത്തറികള്‍  നവീകരിക്കാന്‍ കേന്ദ്ര സഹായം

Posted On: 01 AUG 2018 1:05PM by PIB Thiruvananthpuram

 

രാജ്യത്തെ യന്ത്രത്തറി മേഖലയുടെ വികസനത്തിനായുള്ള പവര്‍ ടെക്‌സ് ഇന്ത്യ എന്ന സമഗ്ര പദ്ധതിക്കു കീഴില്‍ കേന്ദ്ര ഗവണ്‍മെന്റ്  ഇതുവരെ 2.16 ലക്ഷം തറികള്‍ നവീകരിക്കുന്നതിന് ധന സഹായം നല്‍കിയതായി കേന്ദ്ര ടെക്സ്റ്റയില്‍സ് വകുപ്പ് സഹമന്ത്രി ശ്രീ. അജയ് താംത രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു. ഈ പദ്ധതിക്കു കീഴില്‍ സാധാരണ യന്ത്രത്തറി യൂണിറ്റുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അവയെ സെമി ആട്ടോമാറ്റിക്, ഷട്ടര്‍ലസ്സ് തറി യൂണിറ്റുകളാക്കിമാറ്റുകയാണ് ചെയ്യുന്നത്. ഇതു വഴി ഉല്‍പ്പാദനക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കാനാകും.
ഭേദഗതി ചെയ്ത സാങ്കേതിക വിദ്യാ നവീകരണ നിധി പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു സമഗ്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ.അജയ് താംത അറിയിച്ചു. ഈ സോഫ്റ്റവെയര്‍ വഴി ഗുണഭോക്താക്കളായ യൂണിറ്റുകള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ ഓരോ ഘട്ടത്തിലുമുള്ള പുരോഗതി അറിയാനും സാധിക്കും.
ലോകത്ത് ഏറ്റവുമധികം പരുത്തി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 2017-18 ല്‍ 6.29 ദശലക്ഷം മെട്രിക് ടണ്‍ പരുത്തിയാണ് ഇന്ത്യ ഉല്‍പ്പാദിപ്പിച്ചത്. ഇക്കാലയളവില്‍ ബംഗ്ലാദേശിലേക്ക് 1854 ദശലക്ഷം ഡോളറിന്റെയും ചൈനയിലേക്ക് 1020 ദശലക്ഷം ഡോളറിന്റെയും പരുത്തി ഇന്ത്യ കയറ്റുമതി ചെയ്തു. 2013-17 കാലയളവില്‍ ഇന്ത്യയില്‍നിന്നുള്ള കൃത്രിമ നാരുകളുടെ കയറ്റുമതിയില്‍ 3% വര്‍ദ്ധനയുണ്ടായെന്നും കേന്ദ്ര ടെക്‌സ്റ്റൈല്‍സ് സഹമന്ത്രി അറിയിച്ചു.
AM/MRD 



(Release ID: 1541267) Visitor Counter : 107


Read this release in: English , Hindi , Marathi