പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രസ്താവന

Posted On: 18 JUL 2018 11:22AM by PIB Thiruvananthpuram

രാജ്യത്തിന്റെ നിരവധി അടിയന്തര പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ചര്‍ച്ചകള്‍ എത്രത്തോളം ആഴത്തിലുള്ളതാകുന്നോ, മുതിര്‍ന്നവരും പരിചയ സമ്പന്നരുമായ സഭാംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അത്രയും മെച്ചപ്പെട്ടതാകും. അതിന്റെ ഏറ്റവും പ്രയോജനം രാജ്യത്തിനുമായിരിക്കും. ഗുണമേന്മയുള്ള നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും നേട്ടമാകും. സുപ്രധാന ജോലികള്‍ ഏറ്റെടുക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സഭകളുടെ സമയം പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഏവരുടെയും പൂര്‍ണ്ണമായ സഹകരണത്തോടെ പാര്‍ലമെന്റ് നടപടികള്‍ പ്രചോദനകരമായി മാറിയാല്‍ അത് സംസ്ഥാന നിയമസഭകള്‍ക്കും ഒരു ഉദാഹരണമാകും. എല്ലാ രാഷ്ട്രീയ കക്ഷികളും അത് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിരവധി തവണ ഞാന്‍ എന്റെ പ്രതീക്ഷകളും, അഭിലാഷങ്ങളും വ്യക്തമാക്കുകയും, അതിനായി യത്‌നിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങളുടെ മുമ്പോകെ സമര്‍പ്പിക്കുന്നു. അതിനായി നമുക്ക് വീണ്ടും പ്രയത്‌നിക്കുകയും അക്ഷീണ ശ്രമങ്ങള്‍ നടത്തുകയും ചെയ്യാം. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോ, അംഗമോ ആഗ്രഹിക്കുന്ന ഏത് വിഷയവും അംഗീകരിക്കാന്‍ ഗവണ്‍മെന്റ് സന്നദ്ധമാണ്. ഈ വര്‍ഷകാലത്തെ കനത്ത മഴ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഗുരുതരമായ വെല്ലുവിളകള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേ സമയം രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളില്‍ മഴക്കുറവും ഉണ്ടായിട്ടുണ്ട്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പ്രസക്തമാകുന്നുവെന്ന് ഞാന്‍ കരുതുന്നു.
വളരെയധികം നന്ദി !

ND  MRD – 596



(Release ID: 1539266) Visitor Counter : 84