മന്ത്രിസഭ
പൊതുജനാരോഗ്യ പരിപാടിയുടെ നടത്തിപ്പ് ശക്തിപ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം
Posted On:
27 JUN 2018 3:46PM by PIB Thiruvananthpuram
കേന്ദ്ര ഗവണ്‍മെന്റിന്റെ ആരോഗ്യ സ്ഥപനങ്ങളിലെ അധ്യാപനവും രോഗി ചികില്‍സാ പരിരക്ഷയും പൊതുജനാരോഗ്യ പരിപാടിയുടെയും നടപ്പാക്കലും ശക്തിപ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. ഇതിനായി കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നും കൂടുതല്‍ അനുഭവ പരിചയമുള്ള ഡോക്ടര്‍മാരെ അധ്യാപനത്തിനു വേണ്ടി മാറ്റി നിയമിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
സ്വന്തം മേഖലയില്‍ ചികില്‍സാ വൈദ്ധ്യമുള്ളവരും 62 വയസിനു മുകളില്‍ പ്രായമുള്ള ഡോക്ടര്‍മാരെ കേന്ദ്ര ആരോഗ്യ സര്‍വീസില്‍ ( സിഎച്ച്എസ്) നിന്നും മറ്റ് മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു നിയമിക്കും എന്ന ഉറപ്പോടെയാണ് അനുമതി. 2016 ജൂണ്‍ 1നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിനു വേണ്ടി ഭേദഗതി ചെയ്താണ് ഈ തീരുമാനമെടുത്തത്.
മുഖ്യഗുണഫലങ്ങള്‍
മെഡിക്കല്‍ വിദ്യാഭ്യാസം, ചികില്‍സാ, രോഗി പരിരക്ഷ സേവനങ്ങള്‍ എന്നിവയ്ക്കു വേണ്ടിയും ദേശീയ ആരോഗ്യ പരിപാടികളുടെ നടപ്പാക്കലിനും കൂടുതല്‍ അനുഭവപരിചയവും നേതൃഗുണവുമുള്ള കൂടുതല്‍ കേന്ദ്ര ഗവണ്‍മെന്റ് ഡോക്ടര്‍മാരെ ലഭിക്കും എന്നതാണ് ഇതുകൊണ്ടുള്ള ഫലം.
ഗുണഭോക്താക്കള്‍:
രോഗി, ചികില്‍സാ പരിരക്ഷയ്ക്കും മെഡിക്കല്‍ അധ്യാപന പ്രവര്‍ത്തനങ്ങള്‍ക്കും ദേശീയ ആരോഗ്യ പരിപാടികളുടെ നടപ്പാക്കലിനും മറ്റും കൂടുതല്‍ അനുഭവപരിചയമുള്ള ഡോക്ടര്‍മാരെ ഈ തീരുമാനത്തിലൂടെ ലഭിക്കും. ഇത് സമൂഹത്തിനു വന്‍തോതില്‍ ഗുണകരമാകും.
ഇതിന്റെ ഗുണഫലങ്ങള്‍ രാജ്യവ്യാപകമായി ലഭിക്കും.
പശ്ചാത്തലം:
ഡോക്ടര്‍മാരുടെ കുറവും പുതുതായി ചേരുന്നവരുടെ എണ്ണക്കുറവും കേന്ദ്ര ആരോഗ്യ സര്‍വീസിന്റെ വര്‍ധിച്ച ദൗര്‍ബല്യവും മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായപരിധി 65 വയസാക്കി ഉയര്‍ത്താന്‍ 2016 ജൂണ്‍ 15നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനു പുറമേ, മറ്റു മന്ത്രാലയങ്ങളിലും റെയില്‍വേ ഉള്‍പ്പെടെയുള്ള വകുപ്പുകളിലും ആയുഷ്, കേന്ദ്ര സര്‍വകലാശാലകള്‍ മുതലായവയിലെയും ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായവും 2017 സെപ്റ്റംബര്‍ 27നു ചേര്‍ന്ന മന്ത്രിസഭാ യോഗം 65 വയസ്സായി ഉയര്‍ത്തിയിരുന്നു. മെഡിക്കല്‍ കോളജുകളിലെ ചികില്‍സാ, രോഗീ പരിരക്ഷ, അധ്യാപന മേഖലകളിലും ആരോഗ്യ പരിപാടികളും പൊതുജനാരോഗ്യ പരിപാടികളും പ്രവര്‍ത്തനങ്ങളും മറ്റും നടപ്പാക്കുന്നതിന് 62 വയസ്സിനു മുകളില്‍ പ്രായമുള്ള ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണ് എന്നതാണ് ഇതിനു കാരണം.
PSR MRD – 522
***
(Release ID: 1536936)
Visitor Counter : 111