പാര്‍ലമെന്ററികാര്യ മന്ത്രാലയം

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 ന് ആരംഭിക്കും

Posted On: 25 JUN 2018 2:21PM by PIB Thiruvananthpuram

പാര്‍ലമെന്റിന്റെ ഇക്കൊല്ലത്തെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആഗസ്റ്റ് 10 വരെ ചേരും. പാര്‍ലമെന്ററികാര്യ മന്ത്രി ശ്രീ. അനന്ത് കുമാര്‍ ന്യൂ ഡല്‍ഹിയില്‍ അറിയിച്ചതാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. രാജ് നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയുടെ യോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കവെ, 18 ദിവസമായിരിക്കും സമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തിന് ശേഷം ഇടക്കാലത്ത് പുറപ്പെടുവിച്ച 6 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പാസ്സാക്കുന്നതും നിയമ നിര്‍മ്മാണ കാര്യങ്ങളില്‍ ഉള്‍പ്പെടും.

ഭരണഘടന (123-ാം ഭേദഗതി) ബില്‍ 2017, മുസ്ലീം വനിതകള്‍ (വിവാഹം സംബന്ധിച്ച അവകാശങ്ങളുടെ സംരക്ഷണം) ബില്‍ 2017, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ (അവകാശ സംരക്ഷണം) ബില്‍ 2016, ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ 2017, കുട്ടികള്‍ക്ക് നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസ അവകാശ (രണ്ടാം ഭേദഗതി ബില്‍) 2017 എന്നീ സുപ്രധാന ബില്ലുകളും പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും പരിഗണനയ്ക്കും, അംഗീകാരത്തിനുമായി ഗവണ്‍മെന്റ് കൊണ്ടുവരുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പറഞ്ഞു.

രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ശ്രീ. പി.ജെ. കുര്യന്റെ ഔദ്യോഗിക കാലാവധി ഈ മാസം പൂര്‍ത്തിയാകുന്നതിനാല്‍ ഉപാദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പും, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളന കാലത്ത് നടക്കുമെന്നും ശ്രീ. അനന്തകുമാര്‍ അറിയിച്ചു.
ND  MRD – 507
***

 



(Release ID: 1536574) Visitor Counter : 69