രാജ്യരക്ഷാ മന്ത്രാലയം

മാനസരോവര്‍ യാത്രയ്ക്ക് വ്യോമസേനയുടെ  എയര്‍ ബ്രിഡ്ജ്

Posted On: 20 JUN 2018 11:53AM by PIB Thiruvananthpuram

 


കൈലാസ് -മാനസരോവര്‍ യാത്രയില്‍ പിത്തോറഗഢ് മുതല്‍ ഗുഞ്ചി വരെ തീര്‍ത്ഥാടകരെ എത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേന അടുത്ത മൂന്ന് മാസക്കാലം ഹെലികോപ്റ്ററുകള്‍ വിനിയോഗിക്കും. സമുദ്ര നിരപ്പില്‍ നിന്ന് 3,100 അടി ഉയരത്തിലാണ് ഗുഞ്ചി സ്ഥിതി ചെയ്യുന്നത്. 1080 യാത്രികരാണ് ഇക്കുറി മാനസരോവര്‍ യാത്രയ്ക്ക് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വ്യോമസേനയുടെ എം.എല്‍.എച്ച് വിഭാഗത്തില്‍പ്പെട്ട മൂന്ന് ഹെലികോപ്റ്ററുകള്‍ പ്രതിദിനം 60 മുതല്‍ 80 തീര്‍ത്ഥാടകരെ വരെ കൊണ്ട് പോകും.
ND/MRD


(Release ID: 1536140)
Read this release in: English , Bengali , Tamil