പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യത്തെമ്പാടുമുള്ള കര്‍ഷകരുമായി വീഡിയോ ബ്രിഡ്ജ് വഴി  പ്രധാനമന്ത്രി ആശയവിനിമയം നടത്തി

Posted On: 20 JUN 2018 1:10PM by PIB Thiruvananthpuram

 


രാജ്യത്തുടനീളമുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജ് വഴി ആശയവിനിമയം നടത്തി. 2 ലക്ഷം പൊതു സേവന കേന്ദ്രങ്ങളെയും 600 കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളെയും വീഡിയോ ഡയലോഗ് വഴി ബന്ധിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തുന്ന ആശയവിനിമയ പരമ്പരയിലെ ഏഴാമത്തേതാണിത്.

അറുനൂറിലേറെ ജില്ലകളില്‍നിന്നുള്ള കര്‍ഷകരുമായി ആശയവിനിമയം നടത്താന്‍ സാധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, കര്‍ഷകര്‍ നമ്മുടെ രാജ്യത്തിന്റെ അന്നദാതാക്കളാണെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയുടെ മൊത്തം യശ്ശസ്സും കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

കാര്‍ഷിക രംഗത്തെയും അനുബന്ധ മേഖലകളായ ജൈവ കൃഷി, നീല വിപ്ലവം, മൃഗ സംരക്ഷണം, പച്ചക്കറികൃഷി, പുഷ്പ കൃഷി എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി കര്‍ഷകരുമായി ആശയവിനിമയം നടത്തി. 

രാജ്യത്തെ കര്‍ഷകരുടെ സമഗ്ര ക്ഷേമമെന്ന തന്റെ കാഴ്ചപ്പാട് വിവരിച്ചുകൊണ്ട് 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി വില ലഭ്യമാക്കാനുമുള്ള ശ്രമങ്ങളാണ് ഗവണ്‍മെന്റ് കൈക്കൊണ്ട് വരുന്നതെന്ന്  പ്രധാനമന്ത്രി വ്യക്തമാക്കി.വിള ഒരുക്കുന്നതു മുതല്‍ വിപണനം വരെ എല്ലാ ഘട്ടത്തിലും കര്‍ഷകര്‍ക്ക് സഹായം ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അസംസ്‌കൃത വസ്തുക്കളുടെ വില കുറവ് ഉറപ്പ് വരുത്തുക,ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായ വില ഉറപ്പാക്കുക, ഉല്‍പ്പന്നങ്ങള്‍ പാഴായിപ്പോകുന്നത് തടയുക, കര്‍ഷകര്‍ക്ക് മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ ഉറപ്പു വരുത്തുക എന്നിവയ്ക്കും ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

വിത്ത് മുതല്‍ വിപണി വരെയുള്ള ഗവണ്‍മെന്റിന്റെ വിവിധ ഉദ്യമങ്ങള്‍പരമ്പരാഗത കൃഷിരീതികള്‍ മെച്ചപ്പെടുത്താന്‍ തങ്ങളെ എങ്ങനെ സഹായിച്ചുവെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കാര്‍ഷിക മേഖലയിലെ പരിവര്‍ത്തനത്തെക്കുറിച്ച് പരാമര്‍ശിക്കവെകഴിഞ്ഞ 48 മാസക്കാലത്ത് രാജ്യത്തെ കാര്‍ഷിക മേഖല ദ്രുതഗതിയില്‍ വികസിച്ചതായിപ്രധാനമന്ത്രി പറഞ്ഞു.പാല്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെറെക്കോര്‍ഡ് ഉല്‍പ്പാദനംഇക്കാലയളവില്‍നടന്നതായി അദ്ദേഹം വ്യക്തമാക്കി.

മുന്‍ ഗവണ്‍മെന്റിന്റെ അഞ്ചു വര്‍ഷക്കാലയളവില്‍ (2014- 2019) കാര്‍ഷിക മേഖലയുടെ ബജറ്റ് വിഹിതമായ 1,21000 കോടി രൂപ ഏകദേശം ഇരട്ടിയോളം വര്‍ദ്ധിപ്പിച്ച് 2,12,000 കോടി രൂപയാക്കി.

അതുപോലെ 2010- 2014 കാലയളവില്‍ശരാശരി255 ദശലക്ഷം ടണ്ണായിരുന്നഭക്ഷ്യധാന്യ ഉല്‍പ്പാദനം2017- 18 ല്‍ 279 ദശലക്ഷം ടണ്ണിലധികമായി. നീല വിപ്ലവം വഴി മത്സ്യ കൃഷിയില്‍ 26 ശതമാനവും മൃഗ സംരക്ഷണത്തിലും, പാലുല്‍പ്പാദനത്തിലും 24 ശതമാനവുംവര്‍ദ്ധനയുണ്ടായി.

കര്‍ഷകരുടെ സമഗ്ര ക്ഷേമത്തിനായി ഗവണ്‍മെന്റ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി വായ്പകള്‍, വേപ്പെണ്ണ പുരട്ടിയ യൂറിയ വഴി നിലവാരമുള്ള വളം, ഫസല്‍ ബിമാ യോജന മുഖേല വിള ഇന്‍ഷുറന്‍സ്, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന വഴി ജലസേചനം തുടങ്ങിയവ നടപ്പിലാക്കിയതായി പ്രധാനമന്ത്രി ആശയവിനിമയത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയ്ക്ക് കീഴില്‍ രാജ്യത്തുടനീളം ഏകദേശം 100 ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏകദേശം 29 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ജലസേചനസൗകര്യം ലഭ്യമാക്കി.

ശരിയായ വിലയ്ക്ക് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടലായ ഇ-നാമിന് ഗവണ്‍മെന്റ് തുടക്കം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 585 നിയന്ത്രിത മൊത്ത വിപണികള്‍ ഇ-നാമിനു കീഴില്‍ കൊണ്ടുവന്നു. 22 ലക്ഷം ഹെക്ടര്‍ ഭൂമി ഗവണ്‍മെന്റ് ജൈവ കൃഷിയ്ക്ക് കീഴില്‍ കൊണ്ടുവന്നു. 2013- 2014 ല്‍ ഇത് വെറും 7 ലക്ഷം ഹെക്ടര്‍ ആയിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ജൈവ കൃഷിയുടെ  കേന്ദ്രമാക്കി മാറ്റാന്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നു.

കുറഞ്ഞ നിരക്കില്‍ വിത്തും, വളവും ലഭിക്കാനും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഫലപ്രദമായി വിപണനം ചെയ്യുന്നതിനും കര്‍ഷക ഉല്‍പ്പാദക സംഘടനങ്ങള്‍, കര്‍ഷക ഉല്‍പ്പാദക സംഘടന എന്നിവ വഴി കര്‍ഷകര്‍ പ്രകടിപ്പിച്ച കൂട്ടായ  ശക്തിയില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ 4 വര്‍ഷത്തിനിടെ 517 കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ രൂപീകരിച്ചു. കര്‍ഷകര്‍ക്കിടയില്‍ സഹകരണ സംഘങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി കര്‍ഷക ഉല്‍പ്പാദക കമ്പനികളെ നികുതിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. 

വിവിധ ഗവണ്‍മെന്റ് പദ്ധതികള്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിന് എങ്ങനെ സഹായിച്ചുവെന്ന് വിവിധ കാര്‍ഷിക പദ്ധതികളുടെ ഗുണഭോക്താക്കള്‍ വിശദീകരിച്ചു. സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ ഗുണഭോക്താക്കള്‍ സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ചു.
AM/MRD 



(Release ID: 1536138) Visitor Counter : 69