ധനകാര്യ മന്ത്രാലയം

സമ്പദ് ഘടന ഔപചാരികമാക്കാനും, നികുതി അടിത്തറ വിപുലപ്പെടുത്താനും ജി.എസ്.റ്റി വഴിയൊരുക്കി

Posted On: 18 JUN 2018 1:08PM by PIB Thiruvananthpuram

ചരിത്രപരമായ നികുതി പരിഷ്‌ക്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചരക്ക് സേവന നികുതി (ജി.എസ്.റ്റി) ആത്യന്തികമായി പരോക്ഷ നികുതി പിരിവിന് പുറമേ, പ്രത്യക്ഷ നികുതി പിരിവിലും വര്‍ദ്ധനയുണ്ടാക്കി. മുമ്പൊക്കെ നിര്‍മ്മാണ ഘട്ടത്തില്‍ എക്‌സൈസ്സ് തീരുവ ചുമത്തിയിരുന്നതിനാല്‍ ചെറുകിട ഉല്‍പ്പാദകരെ കുറിച്ചും, ഉപഭോക്താക്കളെ കുറിച്ചും കേന്ദ്ര ഗവണ്‍മെന്റിന്‍ വളരെ കുറച്ച് വിവരമേ ലഭിച്ചിരുന്നുള്ളൂ. അതുപോലെ സംസ്ഥാനങ്ങള്‍ക്കും തങ്ങളുടെ അതിര്‍ക്കിക്ക് അപ്പുറമുള്ള ചെറുകിട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ചും വേണ്ടത്ര അറിവ് ഉണ്ടായിരുന്നില്ല. ജി.എസ്.റ്റി. വന്നതോടെ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് പൊതുവായ ഡാറ്റ നിരന്തരമായി ലഭിക്കുന്നതുമൂലം പ്രത്യക്ഷ, പരോക്ഷ നികുതി പിരിവ് കൂടുതല്‍ കാര്യക്ഷമമായി.

നികുതി അടിത്തറ വിപുലപ്പെടുത്തുന്നതിന്റെ സൂചനകളും ദൃശ്യമായി തുടങ്ങി. 2017 ജൂണിനും, ജൂലൈയ്ക്കും ഇടയില്‍ മുമ്പ് നികുതി വലയ്ക്ക് പുറത്ത് നിന്നിരുന്ന 6.6 ലക്ഷം പുതിയ ഏജന്റ്മാര്‍ ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ എടുത്തു. ടെക്‌സ്റ്റൈല്‍ ശൃംഖല പൂര്‍ണ്ണമായും നികുതി ശൃംഖലയ്ക്ക് ഉള്ളിലാക്കി. വര്‍ക്ക് കോണ്‍ട്രാക്ട് എന്ന പേരില്‍ ഭൂമി, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരുടെ ഒരു ഭാഗത്തെയും നികുതി വലയ്ക്കുള്ളില്‍ കൊണ്ടുവന്നു. ഇത് ഫലത്തില്‍ സിമന്റ്, ഉരുക്ക് തുടങ്ങി നേരത്തെ നികുതി വലയ്ക്ക് പുറത്തുണ്ടായിരുന്നവയുടെ വില്‍പ്പനയില്‍ വര്‍ദ്ധിച്ച സുതാര്യത ഉറപ്പാക്കും.
ND  MRD – 491
***

 

 


(Release ID: 1535865)
Read this release in: English , Marathi , Tamil