മന്ത്രിസഭ

വടക്കുകിഴക്കന്‍ കൗണ്‍സിലിന്റെ പുനഃക്രമീകണത്തിന് മന്ത്രിസഭയുടെ അനുമതി

Posted On: 13 JUN 2018 6:22PM by PIB Thiruvananthpuram

എട്ടു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഗവര്‍ണമാരും മുഖ്യമന്ത്രിമാരും അംഗങ്ങളായുള്ള നിയമപരമായ സംവിധാനമായ വടക്കുകിഴക്കന്‍ കൗണ്‍സിലി(എന്‍.ഇ.ടി)ന്റെ എക്‌സ് ഒഫിഷ്യോ ചെയര്‍മാനായി കേന്ദ്ര ആഭ്യന്തരമന്ത്രിയെ നാമനിര്‍ദേശം ചെയ്യാനുള്ള വടക്കുകിഴക്കന്‍ മേഖലാ വികസന മന്ത്രാലയത്തി(ഡി.ഒ.എന്‍.ഇ.ആര്‍)ന്റെ ശുപാര്‍ശ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു.. ഡി.ഒ.എന്‍.ഇ.ആറിലെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.
നേട്ടം
കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ സഹായത്തോടെ എന്‍.ഇ.സി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി ചെയര്‍മാനും ഡി.ഒ.എന്‍.ഇ.ആര്‍. മന്ത്രി വൈസ് ചെയര്‍മാനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും അംഗങ്ങളുമായ എന്‍.ഇ.സി. സംസ്ഥാനാന്താര പ്രശ്‌നങ്ങള്‍ സമഗ്രമായി ചര്‍ച്ചചെയ്യുന്നതിനും ഭാവിയില്‍ പൊതു സമീപനം സ്വീകരിക്കുന്നതിനും വേണ്ട ഒരു ചര്‍ച്ചാവേദിയായി ഈ പുതിയ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കും.
മയക്കുമരുന്നു കടത്ത്, ആയുധങ്ങളുടെ കള്ളക്കടത്ത്, അതിര്‍ത്തിത്തര്‍ക്കം തുടങ്ങി വിവിധ സോണല്‍ കൗണ്‍സിലുകള്‍ ചര്‍ച്ചയ്‌ക്കെടുത്തിട്ടുള്ള സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെ ചുമതല ഏറ്റെടുക്കാന്‍ എന്‍.ഇ.സിക്ക് ഇനി സാധിക്കും.
എന്‍.ഇ.സിയുടെ ഈ മാറ്റം ഇതിനെ വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും കാര്യക്ഷമമായ സംവിധാനമാക്കി മാറുന്നതിനു സഹായിക്കും.
കാലാകാലമായി കൗണ്‍സില്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികള്‍/പരിപാടികള്‍ എന്നിവയുടെ കാലാകാലമായ നടപ്പിലാക്കല്‍ അവലോകനം ചെയ്യും. അതോടൊപ്പം ഈ പദ്ധതികള്‍ക്ക് വേണ്ടി സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ഏകോപനത്തിനാവശ്യമായ കാര്യക്ഷമമായ നടപടികള്‍ ശിപാര്‍ചെയ്യാനും കഴിയും. കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച് നല്‍കുന്ന അധികാരങ്ങള്‍ ഈ കൗണ്‍സിലിന് ഉണ്ടാകും.
പശ്ചാത്തലം
സന്തുലിതവും ഏകോപിതവുമായ വികസനത്തിനും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി വടക്കുകിഴക്കന്‍ കൗണ്‍സില്‍ നിയമം 1971 പ്രകാരം രൂപീകരിച്ച അപെക്‌സ് ബോഡിയാണ് എന്‍.ഇ.സി. തുടര്‍ന്ന് 2002ല്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ വടക്കുകിഴക്കന്‍ മേഖലകളിലെ പ്രാദേശിക ആസൂത്രണ സംവിധാനമായി പ്രവര്‍ത്തിക്കുന്നതിനുള്ള അധികാരം നല്‍കി. ഈ മേഖലയിലേക്ക് വേണ്ട പദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ രണ്ടോ അതിലധികമോ സംസ്ഥാനങ്ങള്‍ക്ക് ഗുണം നല്‍കുന്ന പദ്ധതികള്‍ക്കും പരിപാടികള്‍ക്കും മുന്‍ഗണന നല്‍കണം. സിക്കിമിന്റെ കാര്യത്തില്‍ സംസ്ഥാനത്തിനുവേണ്ടി കൗണ്‍സില്‍ പ്രത്യേക പദ്ധതികളും പരിപാടികളും രൂപകല്‍പ്പന ചെയ്യണം.



(Release ID: 1535445) Visitor Counter : 83