PIB Headquarters

പൊതുസേവന കേന്ദ്രങ്ങള്‍ ബാങ്കുകളുടെ ബിസിനസ്സ്‌കറസ്‌പോണ്ടന്റുമാരാകും

Posted On: 11 JUN 2018 3:49PM by PIB Thiruvananthpuram

രാജ്യത്തെ ഗ്രാമീണമേഖലയില്‍വൈ-ഫൈ ശൃംഖലയുടെഅടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിമൂന്ന്‌സുപ്രധാന സേവനങ്ങള്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌ഐ.റ്റി. മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദ്ഇന്ന്ഉദ്ഘാടനം ചെയ്തു. 5,000 ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക്‌വൈ-ഫൈ സൗകര്യത്തിലൂടെഇന്റര്‍നെറ്റ്കണക്ടിവിറ്റിലഭ്യമാക്കുന്ന വൈ-ഫൈചൗപ്പാല്‍ പദ്ധതി, പൊതുസേവന കേന്ദ്രങ്ങളും (സി.എസ്.സി), റെയില്‍വേയുടെ ഐ.ആര്‍.സി.റ്റി.സി. യും തമ്മില്‍ ധാരണാപത്രം, 3 ലക്ഷം പേരെഡിജിറ്റല്‍സാക്ഷരരാക്കല്‍എന്നിവയാണ് ഈ പദ്ധതികള്‍.

വൈ-ഫൈ ചൗപാല്‍ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഒപ്റ്റിക്കല്‍ഫൈബര്‍ കേബിള്‍വഴി ബന്ധിപ്പിക്കും. സി.എസ്.സി. കളും, ഐ.ആര്‍.സി.റ്റി.സി. യും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം പൊതുസേവന കേന്ദ്രങ്ങള്‍ക്ക്‌ഐ.ആര്‍.സി.റ്റി.സി.ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ജനറല്‍ടിക്കറ്റുകളും സി.എസ്.സി. വഴി ബുക്ക്‌ചെയ്യാം. 3 ലക്ഷം പേരെഡിജിറ്റല്‍ സാക്ഷരരാക്കാന്‍ ഇന്റസ്ഇന്റ് ബാങ്ക്തങ്ങളുടെസാമൂഹിക പ്രതിബന്ധതാ നിധിവഴി പൊതുജനങ്ങളെസഹായിക്കും.

ന്യൂഡല്‍ഹിയില്‍ നടന്ന ഗ്രാമീണമേഖലയില്‍വൈ-ഫൈപ്രോത്സാഹിപ്പിക്കുന്ന ഗ്രാമതലസംരംഭങ്ങളുടെയോഗത്തെ അഭിസംബോധന ചെയ്യവേരാജ്യത്തെ എല്ലാവൈ-ഫൈ ചൗപാല്‍കേന്ദ്രങ്ങളുംവിജ്ഞാന കേന്ദ്രങ്ങളായിമാറുമെന്ന്‌കേന്ദ്ര മന്ത്രി ശ്രീ. രവിശങ്കര്‍പ്രസാദ്പറഞ്ഞു. ഗ്രാമീണര്‍ക്ക്എല്ലാസേവനങ്ങളും സി.എസ്.സി. കള്‍ വഴിലഭ്യമാകുമെന്നുംഅതിനാല്‍ നഗരത്തില്‍ പോകേണ്ടന്നുംഅദ്ദേഹം പറഞ്ഞു. ഈ മാസം 15 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സി.എസ്.സി. കളിലെ ഗ്രാമതലസംരംഭകരെഅഭിസംബോധന ചെയ്യുമെന്നും ശ്രീ. രവിശങ്കര്‍ പ്രസാദ്അറിയിച്ചു. രാജ്യത്ത് നിലവിലുള്ള 2.90 ലക്ഷംസി.എസ്.സി.കള്‍ക്ക് ബാങ്കുകളുടെ ബിസിനസ്സ്‌കറസ്‌പോണ്ടന്റുമാരായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന്‌യോഗത്തെ അഭിസംബോധന ചെയ്തകേന്ദ്ര ധനകാര്യ, റെയില്‍വേ, കല്‍ക്കരി മന്ത്രി ശ്രീ. പീയൂഷ്‌ഗോയല്‍ പറഞ്ഞു. ഡിജിറ്റല്‍സാങ്കേതികവിദ്യയുടെവ്യാപനം നമ്മുടെ മൊത്തംആഭ്യന്തരഉല്‍പ്പാദനത്തില്‍ 5 ശതമാനത്തിന്റെവളര്‍ച്ചയുണ്ടാക്കുമെന്ന്അദ്ദേഹംചൂണ്ടിക്കാട്ടി. 
ND MRD – 477
***


(Release ID: 1535110) Visitor Counter : 95