മന്ത്രിസഭ

ജിയോസിങ്ക്രണസ് ഉപഗ്രഹ വിക്ഷേപണ വാഹനം (മാര്‍ക്ക് 3) പദ്ധതി  തുടരുന്നതിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി

Posted On: 06 JUN 2018 3:21PM by PIB Thiruvananthpuram

 

4338.20 കോടിരൂപ ചെലവുവരുന്ന പത്ത് ജി.എസ്.എല്‍.വി (എം 3) ഫ്ളൈറ്റുകളടങ്ങിയ ജിയോസിങ്ക്രണസ് ഉപഗ്രഹ വിക്ഷേപണ വാഹനം മാര്‍ക്ക് 3  (ജിഎസ്എല്‍വി എംകെ 3) പദ്ധതിയുടെ ഒന്നാംഘട്ടം തുടരുന്നതിന്  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ  അധ്യക്ഷയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം  അംഗീകാരം നല്‍കി.
10 ജി.എസ്.എല്‍.വി എംകെ 3 വാഹനങ്ങള്‍, അവശ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പദ്ധതി പരിപാലനം, വിക്ഷേപണം എന്നിവയുടെ ചെലവും ഇതില്‍ ഉള്‍പ്പെടുന്നു.
ജിഎസ്എല്‍വി എംകെ മൂന്നാമത് തുടര്‍ പദ്ധതി-  ഒന്നാം ഘട്ടം എന്നത് രാജ്യത്തെ ഉപഗ്രഹ ആശയവിനിമയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള് 4 ടണ്‍ വിഭാഗത്തില്‍പ്പെട്ട വാര്‍ത്താവിനിമയ  ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന്റെ ആദ്യ ഘട്ടമാണ്.
ജിഎസ്എല്‍വി എംകെ 3 പ്രാവര്‍ത്തികമാകുന്നതോടെ രാജ്യം 4 ടണ്‍ വിഭാഗത്തില്‍പ്പെട്ട വാര്‍ത്താവിനിമയ  ഉപഗ്രഹങ്ങളുടെ വിക്ഷേപണ ശേഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കും. കൂടാതെ  ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങള്‍ സുസ്ഥിരമാക്കാനും ശക്തിപ്പെടുത്താനും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിക്ഷേപണ വാഹനങ്ങളിന്‍മേലുള്ള ആശ്രിതത്വം കുറക്കാനും കഴിയും.  

ജിഎസ്എല്‍വി എംകെ 3 തുടര്‍പദ്ധതിയുടെ ഒന്നാം ഘട്ടത്തിലൂടെ ഗ്രാമീണ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിക്ക് ആവശ്യമായ ഹൈ ത്രൂപുട്ട് ഉപഗ്രഹങ്ങളുടെ  ദേശീയ ആവശ്യകത നേരിടാനും, വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ലഭ്യമാക്കാനും, ഡി.ടി.എച്ച്, വിസാറ്റ്, ടെലിവിഷന്‍ പ്രക്ഷേപകര്‍ക്ക് ട്രാന്‍സ്പോണ്ടറുകളുടെ ലഭ്യത നിലനിര്‍ത്തുന്നതിനും  വര്‍ദ്ധിപ്പിക്കുന്നതിനും കഴിയും.
2019- 2024 കാലയളവില്‍ ഉപഗ്രഹ വിക്ഷേപണ ദൗത്യത്തിന് അനുമതി നല്‍കുന്നതിനുള്ള ആദ്യ ഘട്ട പ്രവര്‍ത്തന ഘടകവുമാകും ജിഎസ്എല്‍വി എംകെ 3 തുടര്‍പദ്ധതി. 
ജിയോസിങ്ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് (ജിടിഒ) ലേക്കുള്ള  4 ടണ്‍ വിഭാഗ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് സ്വയം പര്യാപ്തത കൈവരിക്കുന്നതിനാണ് ജിയോസിങ്ക്രണസ് ഉപഗ്രഹ വിക്ഷേപണ വാഹനം (മാര്‍ക്ക് 3) വികസിപ്പിച്ചെടുത്തത്.
ഇത് 2014 ല്‍ ഒരു പരീക്ഷണാത്മക ഫ്ളൈറ്റും  (LVM3-X) 2017 ലെ ഒരു വികസന ഫ്ളൈറ്റും (GSLV MkIII-D1) യാഥാര്‍ത്ഥ്യമാക്കി. 2018-19 ലെ രണ്ടാമത്തെ വികസന ഫ്ളൈറ്റ് ഈ വര്‍ഷം പൂര്‍ത്തിയാക്കും.

പശ്ചാത്തലം

4 ടണ്‍ വിഭാഗത്തില്‍പ്പെട്ട വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ക്ക് സ്വതന്ത്രമായി ബഹിരാകാശ പ്രവേശനം സാധ്യമാക്കാനും, ദേശീയാവശ്യങ്ങള്‍ നിറവേറ്റാനും, വിക്ഷേപണ സേവനങ്ങളുടെ അന്താരാഷ്ട്ര കമ്പോളത്തില്‍, വാണിജ്യ ശേഷി ശക്തിപ്പെടുത്താനും കുറഞ്ഞ ചെലവിലുള്ള കാര്യക്ഷമമായ വാഹനമായി ജിഎസ്എല്‍വി എംകെ 3 നെ മാറ്റാനും ഈ തുടര്‍പദ്ധതിക്ക് സാധിക്കും.
GK/MRD 



(Release ID: 1534732) Visitor Counter : 69