മന്ത്രിസഭ

സുസ്ഥിര സ്മാര്‍ട്ട് സിറ്റി വികസനത്തിനുള്ള സാങ്കേതിക സഹകരണത്തിന് ഇന്ത്യയും  ഡെന്മാര്‍ക്കും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 06 JUN 2018 3:27PM by PIB Thiruvananthpuram

 


സുസ്ഥിര സ്മാര്‍ട്ട് സിറ്റി വികസനത്തിനുള്ള സാങ്കേതിക സഹകരത്തിന് ഇന്ത്യയും ഡെന്മാര്‍ക്കും തമ്മില്‍ 2018 ഏപ്രിലില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

വിശദാംശങ്ങള്‍
സുസ്ഥിര സ്മാര്‍ട്ട് സിറ്റി വികസനത്തില്‍ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഈ ധാരണാപത്രത്തിന്റെ ഉദ്ദേശ്യം. അറിവുകള്‍, സ്ഥാപന സഹകരണം, ഗവേഷണവും വികസനവും ബന്ധപ്പെട്ട വിഷയങ്ങളിലെ വാണിജ്യ ബന്ധങ്ങള്‍ എന്നിവയുടെ കൈമാറ്റത്തിലൂടെ പരസ്പര-അന്യോന നേട്ടങ്ങള്‍ ഉണ്ടാക്കുകയെന്നതിന്റെ അടിസ്ഥാനമാണ് ധാരണാപത്രത്തിനുളളത്. സ്മാര്‍ട്ട് സിറ്റി പരിഹാരങ്ങള്‍, വാസയോഗ്യത, സുസ്ഥിരവും സംയോജിതവുമായ നഗരാസൂത്രണം, പുനര്‍വികസനവും ഭൂമിയുടെ ഉപയോഗവും, സംയോജിത ഖരമാലിന്യ പരിപാലനം, ഊര്‍ജ്ജം, കാര്യശേഷി, വിഭവസമാഹരണം ഇതിന് പുറമെ പരസ്പരം സമ്മതിച്ചിട്ടുള്ള മറ്റ് വിഷയങ്ങള്‍ എന്നിവയും സഹകരണമേഖലയില്‍ ഉള്‍പ്പെടും.

നടപ്പാക്കല്‍ തന്ത്രം
ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ധാരണാപത്രത്തിന്റെ ചട്ടക്കൂട്ടില്‍ വരുന്ന സഹകരണ പരിപാടികളുടെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനും നടപ്പാക്കുന്നതിനും ഒരു സംയുക്ത കര്‍മ്മ ഗ്രൂപ്പ് (ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ്-ജെ.ഡബ്ല്യു.ജി) രൂപീകരിക്കും. ഈ സംയുക്ത കര്‍മ്മ ഗ്രൂപ്പ് പങ്കാളികള്‍ അംഗീകരിക്കുന്ന സമയങ്ങളില്‍ ഡെന്മാര്‍ക്കിലും ഇന്ത്യയിലുമായി മാറിമാറി ചേരും.

പ്രധാന ഗുണഫലം
ധാരണാപത്രം രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ സുസ്ഥിര സ്മാര്‍ട്ട് സിറ്റിവികസന ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കും.

ഗുണഭോക്താക്കള്‍
ഈ ധാരണാപത്രം മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍പ്പെടെയുള്ള സംയോജിത ഖര മാലിന്യ പരിപാലനം, സംയോജിത ഗതാഗത സംവിധാനം, ജലത്തിന്റേയും ശുചീകരണത്തിന്റേയും പരിപാലനം, ഊര്‍ജ്ജ കാര്യശേഷി, വിഭവസമാഹരണം എന്നീ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
RS/MRD 



(Release ID: 1534724) Visitor Counter : 74