പ്രധാനമന്ത്രിയുടെ ഓഫീസ്‌

49-ാമത്ഗവര്‍ണര്‍മാരുടെ സമ്മേളനത്തിന്റെഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 04 JUN 2018 1:20PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിരാഷ്ട്രപതി ഭവനില്‍ഇന്ന് 49-ാമത് ഗവര്‍ണര്‍മാരുടെ സമ്മേളനത്തിന്റെഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തു.

കേന്ദ്ര ഗവണ്‍മെന്റിന്റെവിവിധ പദ്ധതികളുടെയും, സംരംഭങ്ങളുടെയും പരമാവധി പ്രയോജനം ജനങ്ങള്‍ക്ക്‌ലഭിക്കത്തക്കതരത്തില്‍ഗവര്‍ണര്‍മാര്‍ക്ക് പൊതുജീവിതത്തിന്റെ നാനാതുറകളിലെതങ്ങളുടെ പരിചയ സമ്പത്ത് എങ്ങനെ വിനിയോഗിക്കാംഎന്നതിനെ കുറിച്ച് പ്രധാനമന്ത്രി ദീര്‍ഘമായിസംസാരിച്ചു. നമ്മുടെ രാജ്യത്തെ ഭരണഘടനയുടെ ചട്ടക്കൂടിനും, ഫെഡറല്‍ ഘടനയ്ക്കുംഉള്ളില്‍ നിന്നുകൊണ്ട്‌സുപ്രധാന പങ്കാണ്ഗവര്‍ണര്‍ പദവിക്ക് നിര്‍വ്വഹിക്കാനുള്ളതെന്ന്അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, സാമ്പത്തിക ഉള്‍ച്ചേരല്‍എന്നീരംഗങ്ങളിലെഗവണ്‍മെന്റിന്റെസംരംഭങ്ങള്‍ ആദിവാസിസമൂഹങ്ങള്‍ക്ക് പ്രയോജനപ്പെടുന്നുവെന്ന്ഉറപ്പ്‌വരുത്തുന്നതില്‍, ഗണ്യമായആദിവാസി ജനസംഖ്യയുള്ളസംസ്ഥാനങ്ങളുടെഗവര്‍ണര്‍മാര്‍ക്ക്‌സഹായിക്കാനാവുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമരത്തില്‍ഗിരിവര്‍ഗ്ഗ സമൂഹങ്ങള്‍മുഖ്യപങ്കാണ്‌വഹിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിനെ അംഗീകരിക്കുകയും, ഡിജിറ്റല്‍മ്യൂസിയം പോലുള്ളവേദികള്‍ ഉപയോഗിച്ച് അവ ഭാവിയിലേയ്ക്ക്‌രേഖപ്പെടുത്തിസൂക്ഷിക്കുകയുംവേണമെന്ന് നിര്‍ദ്ദേശിച്ചു.

ഗവര്‍ണര്‍മാര്‍സര്‍വ്വകലാശാല ചാന്‍സലര്‍മാര്‍ കൂടിയാണ്. ജൂണ്‍ 21 നുള്ളഅന്താരാഷ്ട്ര യോഗാ ദിനം യുവാക്കള്‍ക്കിടയില്‍യോഗയെകുറിച്ച് വര്‍ദ്ധിച്ച അവബോധം വളര്‍ത്താനുള്ളഅവസരമായി ഉപയോഗിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുപോലെസര്‍വ്വകലാശാലകള്‍ക്ക്മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിആഘോഷങ്ങളുടെകേന്ദ്ര ബിന്ദുവായിമാറാമെന്നുംഅദ്ദേഹംഊന്നി പറഞ്ഞു.

ദേശീയ പോഷകാഹാരദൗത്യം, ഗ്രാമങ്ങളുടവൈദ്യുതീകരണംഅഭിലാഷജില്ലകളുടെവികസന മാനദണ്ഡങ്ങള്‍തുടങ്ങിയസുപ്രധാന വിഷയങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. വൈദ്യുതീകരണത്തിന്റെഗുണഫലങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക്അടുത്തിടെവൈദ്യുതീകരിച്ച ഏതാനും ഗ്രാമങ്ങള്‍സന്ദര്‍ശിക്കാവുന്നതാണെന്ന്അദ്ദേഹം നിര്‍ദ്ദേശിച്ചു.

അടുത്തിടെ, ഏപ്രില്‍ 14-ാം തീയതിമുതല്‍ആരംഭിച്ച ഗ്രാമസ്വരാജ്‌യത്ജ്ഞത്തില്‍ഗവണ്‍മെന്റിന്റെഏഴ്‌സുപ്രധാന പദ്ധതികള്‍ 16,000 ലധികം ഗ്രാമങ്ങളില്‍ പൂര്‍ണ്ണമായി നടപ്പിലാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. ജനപങ്കാളിത്തത്തോടെ ഈ ഗ്രാമങ്ങള്‍ നിരവധി പ്രശ്‌നങ്ങളില്‍ നിന്ന്മുക്തമായി. ആഗസ്റ്റ് 15 നകം പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാമസ്വരാജ്‌യജ്ഞം 65,000 ഗ്രാമങ്ങളിലേയ്ക്ക്കൂടിവ്യാപിപ്പിച്ചതായിഅദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷത്തെ 50-ാമത് ഗവര്‍ണര്‍മാരുടെ സമ്മേളനത്തിനായുള്ളആസൂത്രണംഇപ്പോഴെതുടങ്ങണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഈ വാര്‍ഷിക സമ്മേളനത്തെ കൂടുതല്‍ഉല്‍പ്പാദനപരമാക്കുകഎന്നതിലായിരിക്കണംഊന്നലെന്ന്അദ്ദേഹം പറഞ്ഞു. 

ND/MRD 



(Release ID: 1534356) Visitor Counter : 70