യു.പി.എസ്.സി

സിവില്‍സര്‍വീസസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 3 ന്

പോസ്റ്റഡ് ഓണ്‍: 25 MAY 2018 10:39AM by PIB Thiruvananthpuram

ഈ വര്‍ഷത്തെ യു.പി.എസ്.സിസിവില്‍സര്‍വീസസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 3 ഞായറാഴ്ച (ജൂണ്‍ 3, 2018) രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിച്ചവരില്‍ 50 ശതമാനത്തില്‍കൂടുതല്‍ പേരുംയു.പി.എസ്.സിവെബ്‌സൈറ്റായ https://www.upsc.gov.inല്‍ നിന്ന് ഇ അഡ്മിറ്റ്കാര്‍ഡുകള്‍ ഡൗണ്‍ലോഡ്‌ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ തങ്ങളുടെഇ- അഡ്മിറ്റ്കാര്‍ഡുകള്‍ ഡൗണ്‍ലോഡ്‌ചെയ്യേണ്ടതാണ്.

രാവിലത്തെ സെഷനില്‍ 9.20 നു മുമ്പും ഉച്ചക്കുശേഷമുള്ള സെഷനില്‍ 2.20 നു മുമ്പും ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍ പ്രവേശിക്കേണ്ടതാണ്. ഈ സമയം കഴിഞ്ഞെത്തുന്നവരെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതല്ല.

തങ്ങളുടെഇ-അഡ്മിറ്റ്കാര്‍ഡില്‍സൂചിപ്പിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ മാത്രമേപരീക്ഷ എഴുതാന്‍ അനുവദിക്കൂ.
AM MRD –428
***


( റിലീസ് ഐ.ഡി: 1533630) സന്ദര്‍ശക കൗണ്ടര്‍ : 115
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Bengali , Tamil